പ്ലസ് വൺ : ട്രയൽ അലോട്ട്മെന്റ് നാളെ അഞ്ച് മണി വരെ

പ്ലസ് വൺ : ട്രയൽ അലോട്ട്മെന്റ് നാളെ അഞ്ച് മണി വരെ

പ്ലസ് വൺ പ്രവേശനത്തിനായുള്ള ട്രയൽ അലോട്ട്മെൻറിൻറെ സമയപരിധി നീട്ടി.
നാളെ വൈകിട്ട് അഞ്ച് മണി വരെയാണ് സമയം നീട്ടിയത്. ട്രയൽ അലോട്ട്മെൻറ് പ്രസിദ്ധീകരിച്ച പോർട്ടലിലെ സാങ്കേതിക തകരാർ മൂലം പ്ലസ് വൺ അപേക്ഷയിൽ തിരുത്തലോ കൂട്ടിച്ചേർക്കലോ നടത്താൻ ഭൂരിഭാഗം വിദ്യാർഥികൾക്കും കഴിഞ്ഞിരുന്നില്ല.ഈ സാഹചര്യത്തിൽ വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും ആവശ്യം അനുസരിച്ചാണ് സമയപരിധി നീട്ടിയത് .അതേസമയം പ്ലസ് വൺ പ്രവേശനത്തിന് പത്ത് ശതമാനം കമ്മ്യൂണിറ്റി ക്വാട്ട സീറ്റുകൾ പൊതു മെറിറ്റിലേക്ക് മാറ്റാൻ ഉള്ള ഹൈക്കോടതി ഉത്തരവിനെതിരെ സർക്കാർ അപ്പീൽ നൽകും. പൊതു മെറിറ്റ് ആയി കണക്കാക്കിയ ട്രയൽ അലോട്ട്മെൻറ് നടത്തിയ 6000ത്തോളം സീറ്റുകൾ ആണ് മാറ്റുന്നത്. ഇത്രയും സീറ്റിൽ ട്രയൽ ഘട്ടത്തിൽ വന്ന കുട്ടികൾ ഒന്നാം അലോട്ട്മെൻറിൽ പുറത്താകുമോ എന്നും ആശങ്കയുണ്ട്.ട്രയൽ അലോട്ട്മെൻറ് പ്രസിദ്ധീകരിച്ച ശേഷം അപ്പീൽ പോകാൻ തീരുമാനിച്ചതാണ് പ്രശ്‌നമായത്. ഓപ്പൺ മെറിറ്റ് ആയി കണക്കാക്കി ട്രയൽ അലോട്ട്മെൻറ് നടത്തിയ സീറ്റുകൾ ആണ് മാറ്റിവെക്കുന്നത്.