ദേശാഭിമാനിക്കെതിരെ മാനനഷ്ടക്കേസ് നൽകുമെന്ന് ഡാർലിൻ ജോർജ് കടവൻ
ഗ്രൂപ്പ് ചർച്ചയിലെ പരാമർശം വളച്ചൊടിച്ച് വാർത്ത നൽകിയെന്ന് ആരോപണം; നിയമനടപടി സ്വീകരിക്കുമെന്ന് കെപിസിസി ഡിജിറ്റൽ മീഡിയ കോർഡിനേറ്റർ
കാസർഗോഡ്: പൊതു ഗ്രൂപ്പിൽ നടന്ന ചർച്ചയിലെ പരാമർശം വളച്ചൊടിച്ച് വാർത്ത പ്രസിദ്ധീകരിച്ചെന്നാരോപിച്ച് ദേശാഭിമാനിക്കെതിരെ മാനനഷ്ടക്കേസ് ഉൾപ്പെടെയുള്ള നിയമനടപടികൾ സ്വീകരിക്കുമെന്ന് കെപിസിസി ഡിജിറ്റൽ മീഡിയ കോർഡിനേറ്റർ ഡാർലിൻ ജോർജ് കടവൻ.
നാട്ടിലെ ഒരു പൊതു ഗ്രൂപ്പിൽ നടന്ന ചർച്ചയ്ക്കിടെ “വന്ദേമാതരം പാടിയാൽ എന്താണ് പ്രശ്നം?” എന്ന ചോദ്യം ഉയർന്നിരുന്നു. ഇതിന് മറുപടിയായി “വന്ദേമാതരം മുഴുവൻ ആലപിച്ചാൽ കുഴപ്പമില്ല” എന്നാണ് താൻ പറഞ്ഞതെന്ന് ഡാർലിൻ ജോർജ് കടവൻ വ്യക്തമാക്കി.
എന്നാൽ ഗ്രൂപ്പിൽ നടന്ന യഥാർഥ ചർച്ചയുടെ പശ്ചാത്തലം ഒഴിവാക്കി, തന്റെ നിലപാട് മറ്റൊരു രീതിയിൽ അവതരിപ്പിച്ചാണ് ദേശാഭിമാനി വാർത്ത പ്രസിദ്ധീകരിച്ചതെന്നാണ് അദ്ദേഹത്തിന്റെ ആരോപണം. ഇതുവഴി തന്റെ വ്യക്തിപരമായ പ്രതിച്ഛായയ്ക്ക് അപകീർത്തിയുണ്ടാക്കുന്ന തരത്തിലുള്ള പ്രചാരണം നടന്നതായും അദ്ദേഹം ആരോപിച്ചു.
ബഹുമാനപ്പെട്ട മുഖ്യമന്ത്രി വി.ഡി. സതീശനൊപ്പമുള്ള തന്റെ ഫോട്ടോ വാർത്തയ്ക്കൊപ്പം ഉപയോഗിച്ചതിനെയും ഡാർലിൻ ജോർജ് കടവൻ വിമർശിച്ചു. വാർത്തയുടെ യഥാർഥ വസ്തുതകൾ പരിശോധിക്കാതെയാണ് റിപ്പോർട്ട് തയ്യാറാക്കിയതെന്നും അദ്ദേഹം ആരോപിച്ചു.
ഗ്രൂപ്പിൽ നടന്ന ചർച്ചയുടെ വിവരങ്ങളും തന്റെ നിലപാടും ഗ്രൂപ്പിൽ ഉള്ളവർക്കും നാട്ടുകാർക്കും അറിയുന്നതാണ് എന്നും സംഭവത്തിൽ നിയമോപദേശം തേടിയശേഷം ദേശാഭിമാനിക്കെതിരെ മാനനഷ്ടക്കേസ് ഉൾപ്പെടെയുള്ള നിയമനടപടികൾ സ്വീകരിക്കുമെന്നും ഡാർലിൻ ജോർജ് കടവൻ വ്യക്തമാക്കി.
“വസ്തുതകൾ വളച്ചൊടിച്ച് വ്യക്തികളുടെ പ്രതിച്ഛായയ്ക്ക് മങ്ങലേൽപ്പിക്കുന്ന തരത്തിൽ വാർത്തകൾ നൽകുന്ന പ്രവണത ദേശാഭിമാനി അവസാനിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Wow
0
Sad
0
Angry
0
Comments (0)