ഹയർ സെക്കൻഡറി ഇംപ്രൂവ്മെൻ്റ് പരീക്ഷ ഒക്ടോബർ 12 മുതൽ

Aug 23, 2026 - 12:37
0
ഹയർ സെക്കൻഡറി ഇംപ്രൂവ്മെൻ്റ് പരീക്ഷ ഒക്ടോബർ 12 മുതൽ

തിരുവനന്തപുരം: ഹയർ സെക്കൻഡറി/ വൊക്കേഷണൽ ഹയർ സെക്കൻഡറി ഒന്നാം വർഷ ഇംപ്രൂവ്മെൻ്റ് പരീക്ഷ ഒക്ടോബർ 12 മുതൽ 17 വരെ നടത്തുമെന്ന് പരീക്ഷാ വിഭാഗം ജോയൻ്റ് ഡയറക്ടർ അറിയിച്ചു. ഇംപ്രൂവ്മെൻ്റ് പരീക്ഷ ഒക്ടോബറിൽ നടത്താൻ സർക്കാർ ഉത്തരവിറക്കിയതിൻ്റെ  അടിസ്ഥാനത്തിലാണ് തീയതി പ്രഖ്യാപനം. പ്ലസ് വൺ ഇമ്പ്രൂവ്മെൻറ് പരീക്ഷ പ്ലസ് ടു പരീക്ഷയോടൊപ്പം നേരത്തെ മാർച്ചിൽ നടത്തിയത് വിദ്യാർഥികൾക്ക് മാനസിക സംഘർഷം ഉണ്ടാക്കിയതായി വിമർശനം ഉയർന്നിരുന്നു. ഇതാണ് ഒക്ടോബറിൽ നടത്താൻ തീരുമാനിച്ചതിന് കാരണം. ടൈംടേബിൾ ഉടൻ പ്രഖ്യാപിക്കും.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User