ഗൂഗിൾ ജോലി രാജിവെച്ച് ചിത്രരചനയിലേക്ക്; ഇന്ന് വിജയകരമായ ആർട്ട് സംരംഭകയായി യുവതി

Jul 08, 2026 - 12:15
0
ഗൂഗിൾ ജോലി രാജിവെച്ച് ചിത്രരചനയിലേക്ക്; ഇന്ന് വിജയകരമായ ആർട്ട് സംരംഭകയായി യുവതി

ഗോഗിളിൽ ഒരു ജോലി ലഭിക്കുക എന്നത് പലരുടെയും ഒരു സ്വപ്നമാണ്. മികച്ച ശമ്പളം, സ്ഥാനക്കയറ്റങ്ങൾ, മറ്റ് ആനുകൂല്യങ്ങൾ എന്നിവയാണ് ആളുകളെ ഗൂഗിളിലേക്ക് ആകർഷിക്കുന്നത്. ഇത്രയും സൗകര്യങ്ങൾ ഉണ്ടായിട്ടും ആ ജോലി ഒരാൾ ഉപേക്ഷിച്ചുവെന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ? വിശ്വസിക്കാൻ ബുദ്ധിമുട്ടാണെന്ന് അറിയാം പക്ഷെ വിശ്വസിച്ചേ പറ്റൂ. പറഞ്ഞു വരുന്നത് സാറ വിൽസിൻസ്ക എന്ന മുൻ ഗൂഗിൾ സോഫ്റ്റ്‌വെയർ എഞ്ചിനീയറെപറ്റിയാണ്. ഏഴ് വർഷത്തിലധികം നീണ്ട ആഡംബരപൂർണ്ണമായ കോർപ്പറേറ്റ് കരിയർ ഉപേക്ഷിച്ചാണ് യാതൊരു മുൻ പരിചയവുമില്ലാത്ത തന്റെ ഇഷ്ടജോലിയിലേക്ക് യുവതി തിരിഞ്ഞത്. ബിസിനസ് ഇൻസിഡൈറിലാണ് സാറ വിൽസിൻസ്കയെ കുറിച്ച് റിപ്പോർട്ട് വന്നത്. 

പോളണ്ടിലെ വാർസോയിൽ ജനിച്ച സാറ കമ്പ്യൂട്ടർ സയൻസിൽ മാസ്റ്റേഴ്സ് ബിരുദമാണ് നേടിയത്. തുടർന്ന്  25-ാം വയസ്സിൽ ലണ്ടനിലെ ഒരു ഇൻവെസ്റ്റ്‌മെന്റ് ബാങ്കിൽ ഔദ്യോഗിക ജീവിതം ആരംഭിച്ചു. പിന്നാലെ 2015 ലാണ് സൂറിച്ചിൽ ഗൂഗിൾ ടീമിന്റെ ഭാഗമായ്ത.പിന്നീട് ന്യൂയോർക്കിലേക്ക് മാറി ഗൂഗിൾ സെർച്ചിന്റെ ന്യൂസ് വിഭാഗത്തിൽ പ്രവർത്തിച്ചു. മികച്ച ശമ്പളം, സ്റ്റോക്ക് ഓപ്ഷനുകൾ, മറ്റ് ആനുകൂല്യങ്ങൾ എന്നിവയ്ക്കൊപ്പം രണ്ട് തവണ പ്രമോഷനും സാറയ്ക്ക് ലഭിച്ചിരുന്നു. എന്തുകൊണ്ടും വളരെ നല്ല രീതിയിൽ ജീവിക്കാൻ കഴിയുന്ന ഒരു അന്തരീക്ഷം. എന്നാൽ, കാലക്രമേണെ മീറ്റിംഗുകളും തിരക്കുകളും കോർപറേറ്റ് സമ്മർദ്ദങ്ങളും സാറയുടെ ജീവിതത്തിലെ സന്തോഷവും സമാധാനവും നഷ്ടപ്പെടാൻ തുടങ്ങി. കോഡിങ്ങിനേക്കാൾ കൂടുതൽ സമയം മീറ്റിങ്ങുകൾക്കായി ചെലവഴിക്കേണ്ടി വന്നതോടെ അവർക്ക് ജോലിയിൽ മടുപ്പ് തോന്നി. കോവിഡ് കാലത്ത് സാൻ ഡിയാഗോയിലേക്ക് മാറിയപ്പോഴാണ് ജീവിതത്തിന്റെ വേഗത കുറയ്ക്കാനും പ്രകൃതിയെ ആസ്വദിക്കാനും സാധിച്ചത്.  

ജോലിയെക്കാളുപരി മറ്റുള്ള കാര്യങ്ങൾക്ക് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ശ്രമിച്ചെങ്കിലും 2022 അവസാനത്തോടെ ഗൂഗിളിലെ ജോലി സാറ ഉപേക്ഷിച്ചു. പിന്നാലെ 2023-ൽ പങ്കാളിയോടൊപ്പം തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളിലും ഓസ്‌ട്രേലിയ, ന്യൂസിലാൻഡ് എന്നിവിടങ്ങളിലും ഒരു വർഷത്തോളം അവർ യാത്ര ചെയ്തു. എന്നാൽ, വഴിത്തിരിവായത് തായ്‌ലൻഡിലെ കോ താവോ എന്ന ദ്വീപിലെ യാത്രയിലാണ്. ചിത്രരചനയിൽ മുൻപരിചയമൊന്നുമില്ലാതിരുന്നിട്ടും  ഓൺലൈൻ ക്ലാസുകളിലൂടെ അവർ വാട്ടർകളർ പെയിന്റിങ് പഠിച്ച് ദ്വീപിലെ കാഴ്ചകൾ ക്യാൻവാസിൽ പകർത്താൻ ആരംഭിച്ചു. ഈ ചിത്രങ്ങൾ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തതോടെ ചിത്രങ്ങൾക്ക് വലിയ സ്വീകാര്യതയാണ് ലഭിച്ചത്. ആളുകൾ  ചിത്രങ്ങൾ വാങ്ങാൻ ആരംഭിച്ചു. 

 പിന്നാലെ, സാൻ ഡിയാഗോയിലേക്ക് മടങ്ങിയെത്തിയ സാറ, Swil Arts എന്ന പേരിൽ സ്വന്തം ആർട്ട് സ്റ്റുഡിയോ ആരംഭിച്ചു. ഇന്ന് ഒറിജിനൽ വാട്ടർകളർ ചിത്രങ്ങൾ, ആർട്ട് പ്രിന്റുകൾ, ഹോം ഡെക്കർ ഉൽപ്പന്നങ്ങൾ എന്നിവ രൂപകൽപ്പന ചെയ്ത് നിർമ്മിക്കുകയും വിൽക്കുകയും ചെയ്യുന്ന വിജയകരമായ സംരംഭകയാണ് അവർ.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User