കൺഫ്യൂഷനുണ്ടോ !ഗിയറുള്ളത് വേണോ? ഇല്ലാത്തത് വേണോ?

manual or automatic transmission which is better suits

Jul 08, 2026 - 10:38
Updated: 2 months ago
0
കൺഫ്യൂഷനുണ്ടോ !ഗിയറുള്ളത് വേണോ? ഇല്ലാത്തത് വേണോ?
നിങ്ങളുടെ വാഹനം ഓട്ടോമാറ്റിക് ആണെന്ന് കണ്ടാൽ ഉടനെ വരുന്ന ഡയലോഗ് " ഓ, ഇതിലിപ്പോ എന്ത്, വീട്ടിൽ കസേരയിൽ ഇരിക്കും പോലെ ചുമ്മാ ഇരുന്നാ പോരെ" " ഒന്നും ചെയ്യാൻ ഇല്ലാത്തത് കൊണ്ട് ഒരു ത്രിൽ കിട്ടുമോ ഇതിൽ" " തന്ത വൈബായല്ലേ, പണി എടുക്കാതെ ചുമ്മാ ഇരുന്നാ മതിയല്ലോ ഇതിൽ" എല്ലാം കഴിഞ്ഞ് സ്ഥിരം എപ്പിക് ഡയലോഗ് കൂടി വരും " എന്നാ കിട്ടും മൈലേജ്" " കംപ്ലയിൻ്റ് വന്നാ കാശ് കുറേയിറക്കണമെന്ന് കേട്ടല്ലോ?" . സത്യം പറയാമല്ലോ, ഒരു തവണ പോലും ഓട്ടോമാറ്റിക് വാഹനം ഓടിക്കാത്തവരാകും ഇത്തരം ഡയലോഗ് അടിച്ചു വിടുന്നവരിൽ ഏറിയപങ്കും. ട്രാഫിക് കുരുക്ക് അതിരൂക്ഷമായി തുടരുന്ന നമ്മുടെ റോഡുകളിൽ ചിലപ്പോഴൊക്കെ ഗിയറും ക്ലച്ചും ചവിട്ടി മടുത്തിരിക്കുമ്പോ മാനുവൽ വാഹനമോടിക്കുന്നവർക്ക് പോലും ഓട്ടോമാറ്റിക്ക് വാഹനത്തിലേക്ക് അപ്ഗ്രേഡ് ചെയ്യാൻ തോന്നാം. അതുപോലെയാണ് നമ്മുടെ നാട്ടിലെ വാഹന പെരുപ്പവും അതിനനുസരിച്ച് വലിപ്പം കൂടാത്ത കുഴികൾ നികത്താത്ത ഹമ്പും ഡിപ്പും പാച്ച് വർക്കും കട്ടിങ്ങും നിറഞ്ഞ റോഡുകളുടെയും അവസ്ഥ. 

ഡ്രൈവിങ്ങിൻ്റെ ആ ഒരു എക്സ്ട്രീം ഫീലും ക്ലച്ച് മാറ്റി ഗിയർ ഷിഫ്റ്റ് ചെയ്തുള്ള കുതിപ്പും പവർ എടുക്കുന്നത് അനുഭവവേദ്യമാകുന്നത് അറിയുമ്പോഴുള്ള സന്തോഷവുമാണ് പരമ്പരാഗത മാനുവൽ വാഹനങ്ങളെ പ്രിയങ്കരമാക്കുന്നത്. ഡ്രൈവർ തന്നെ എല്ലാം ചെയ്ത് വിഹരിക്കുന്ന മേഖലയാണെന്ന് മാനുവലിനെ വിശേഷിപ്പിക്കാം. 
രണ്ട് വിഭാഗത്തിനും ആരാധകരുണ്ട്. ആവശ്യങ്ങൾക്കനുസരിച്ച് ഓരോരുത്തർക്കും തീരുമാനമെടുക്കാം തങ്ങൾക്ക് എത് വാഹനമാണ് യോജിച്ചതെന്ന്. അല്ലാതെ അതാണ് നല്ലത്, ഇത് കൊള്ളില്ല എന്ന തർക്കത്തിൻ്റെയൊന്നും ഒരാവശ്യവുമില്ല.
 
ബ്രേക്ക് പെഡലും, ആക്‌സിലറേറ്ററും ഗിയറിന് പകരം ചില മോഡുകളും: കഴിഞ്ഞു, ഇത്ര ലളിതമാണ് ഓട്ടോമാറ്റിക് കാറുകളുടെ സവിശേഷത; ഗിയര്‍ മാറ്റേണ്ട ആവശ്യകത ഇല്ല എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. മാനുവല്‍ കാറുകള്‍ക്ക് മെയിന്റനന്‍സ് ചെലവ് കുറവാണ്. ഓട്ടോമാറ്റിക് കാറുകളെ അപേക്ഷിച്ച് മാനുവലിൽ സാധാരണ ഓയില്‍ ചെയ്ഞ്ചിനുള്ള ചെലവ് പോലും കുറവാണ്. 
ഓട്ടോമാറ്റിക് കാറുകളും മാനുവൽ കാറുകളും തമ്മിലുള്ള പ്രധാന വ്യത്യാസങ്ങൾ-
* ഗിയർ മാറ്റൽ, ക്ലച്ച്
-
ഓട്ടോമാറ്റിക് : സ്വയം മാറുന്നു, ക്ലച്ച് ഇല്ല
മാനുവൽ : ഗിയർ ഷിഫ്റ്റ്- പൂർണമായും ഡ്രൈവറുടെ കൈ ഫലപ്രദമായി ഉപയോഗിച്ച് മാത്രം, ക്ലച്ച്- ഡ്രൈവറുടെ കാൽ ഉപയോഗിച്ച് വാഹനത്തിൻ്റെ വേഗത്തിനുസരിച്ച് കൃത്യമായി മാനേജ് ചെയ്യാൻ അറിഞ്ഞിരിക്കണം
.*ഇന്ധനക്ഷമത:
ഓട്ടോമാറ്റിക്: കുറവാണ്
മാനുവൽ: താരതമ്യേന കൂടുതൽ 
 *പരിപാലനം:
ഓട്ടോമാറ്റിക്: ചെലവ് കൂടുതലാണ്
മാനുവൽ: താരതമ്യേന ചെലവ് കുറവാണ് (NB -* വാഹന ബ്രാൻഡ്, സവിശേഷത എന്നിവക്കനുസരിച്ച് ഏറ്റക്കുറച്ചിലുണ്ടാകും)
*വില :
ഓട്ടോമാറ്റിക്: കൂടുതലാണ്
മാനുവൽ: താരതമ്യേന കുറവ് 
 ഓട്ടോമാറ്റിക്കിൻ്റെ ഗുണങ്ങൾ:
✅ ഡ്രൈവ് ചെയ്യാൻ എളുപ്പമാണ് – ക്ലച്ച് ഇല്ല, ഗിയർ മാറ്റേണ്ടതില്ല, ട്രാഫിക്കിലും ഗതാഗതക്കുരുക്കിലും ഫലപ്രദം.
✅ ആധുനിക ഫീച്ചറുകൾ – ഓട്ടോ-ഹോൾഡ്, ക്രൂസ് കൺട്രോൾ, Ai-അസിസ്റ്റന്റ്, വിവിധ ട്രാൻസ്മിഷൻ മോഡുകൾ.
കയറ്റത്തില്‍ കാര്‍ പിന്നോട്ട് നീങ്ങുന്നത് പ്രതിരോധിക്കുന്നതിനായി, ഹില്‍-ഹോള്‍ഡ് ഫങ്ഷന്‍ ഉൾപ്പെടെ നിരവധി സംവിധാനങ്ങൾ.

ഓട്ടോമാറ്റിക് കാറുകളുടെ പോരായ്മകൾ:
❌ ഇന്ധനക്ഷമത കുറവ് – ആദ്യമിറങ്ങിയ മോഡലുകളിൽ ഇന്ധനക്ഷമത കുറവായിരുന്നു, ഏറ്റവും പുതിയ ഓട്ടോമാറ്റിക് വാഹനങ്ങളിൽ ഇത് പരിഹരിക്കാൻ നിർമാതാക്കൾ കൂടുതലായി ശ്രദ്ധിച്ചു വരുന്നു. എന്നിരുന്നാലും മാനുവൽ വാഹനങ്ങൾക്ക് കിട്ടുന്ന മൈലേജ് പ്രതീക്ഷിക്കരുത്.
❌ വില കൂടുതലാണ് – മാനുവൽ മോഡലിനെ അപേക്ഷിച്ച് ഓട്ടോമാറ്റിക്കിന് വിലയും
പരിപാലന ചെലവും കൂടുതലാണ് – ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ വാഹനങ്ങൾ ലോക്കൽ വർക് ഷോപ്പുകളിൽ അറ്റകുറ്റപ്പണി നടത്താൻ പ്രയാസമായിരിക്കും.  
മാനുവൽ കാറുകളുടെ ഗുണങ്ങൾ:
✅ ഇന്ധനക്ഷമത – ഓട്ടോമാറ്റിക്കിനെ അപേക്ഷിച്ച് മികച്ച മൈലേജ് നൽകും.
✅ കുറഞ്ഞ വില – വാഹനത്തിന്റെ വിലയും പരിപാലനച്ചെലവും കുറവാണ്. (*NB- വാഹന ബ്രാൻഡ്, സവിശേഷത എന്നിവക്കനുസരിച്ച് വ്യത്യാസം ഉണ്ടായേക്കാം)
✅ പൂർണ നിയന്ത്രണം ഓടിക്കുന്നയാൾക്ക് – ഡ്രൈവർക്ക് വേഗത, പിക് അപ്, ടോർക്ക് എന്നിവയിൽ കൂടുതൽ കൺട്രോൾ.
✅ തകരാറുകൾ പരിഹരിക്കാൻ എളുപ്പം – പരിചയസമ്പന്നയ ലോക്കൽ മെക്കാനിക്കുകൾ നിരവധിയുള്ളതിനാൽ എളുപ്പത്തിൽ തകരാർ പരിഹരിക്കാനും സമയത്തിന് നന്നാക്കി കിട്ടാനും സാധ്യത കൂടുതൽ.  
✅ ഡ്രൈവിങ്ങ് ത്രിൽ – മികച്ച ത്രില്ലിങ്ങ് ഡ്രൈവിങ്ങ് അനുഭൂതി പകരുന്നത് എല്ലായ്പ്പോഴും മാനുവൽ വാഹനമാണ്.
???? ഓട്ടോമാറ്റിക് കാറോടിക്കാൻ എളുപ്പമാണെങ്കിലും മാനുവലിന്റെയൊരു 'അഡ്രിനാലിൻ റഷ് ഒന്നു വേറെ തന്നെയാണ്.
'(NB -* അറിയാത്തവർക്ക് വേണ്ടി മാത്രം : അത്യാവശ്യ ഘട്ടങ്ങളിൽ അനുഭവപ്പെടുന്ന ഉണർവിനെയും ഉത്സാഹത്തെയും സൂചിപ്പിക്കുന്നതാണ് അഡ്രിനാലിൻ റഷ്. ഉയർന്ന വേഗത, ത്രില്ലിങ് ആയ റോഡുകളിലെ ഡ്രൈവിങ്ങിൽ കിട്ടുന്ന ഹാപ്പിനസ്.
 ഓവർടേക്കിങ്ങ് ചെയ്യുന്ന സമയത്തായാലും ഗിയർ ഡൗൺ ചെയ്‌ത് കയറി പോവുമ്പോഴായാലും അതൊരു വല്ലാത്ത അനുഭൂതിയാണ്.

മാനുവൽ കാറുകളുടെ പോരായ്മകൾ:
❌ വാഹനം ഓടിക്കാൻ കൂടുതൽ ശ്രദ്ധ ആവശ്യമാണ് – ഗിയർ മാറ്റേണ്ടതും ക്ലച്ച് ഉപയോഗിക്കേണ്ടതും ഉള്ളതിനാൽ ശ്രദ്ധ വേണം. 
❌ ട്രാഫിക്കിൽ ബുദ്ധിമുട്ട് – ക്ലച്ച് ചവിട്ടി പിടിച്ച് ഗിയറിലിട്ട് നിർത്തിയ ശേഷം അറിയാതെ ക്ലച്ച് വിട്ടാൽ വാഹനം കുതിച്ച് മുന്നോട്ട് പോകാനും മുമ്പിലെ വാഹനത്തിലിടിക്കാനുമൊക്കെ സാധ്യതയുണ്ട്. നിർബന്ധമായും ട്രാഫിക്കിൽ ഗിയർ ന്യൂട്രലിൽ ഇട്ട ശേഷം ഹാൻഡ് ബ്രേക്ക് അപ്ലൈ ചെയ്ത് ശീലിക്കുന്നത് അപകടക്കെണി ഒഴിവാക്കാൻ ഉപകരിക്കും. ട്രാഫിക്കിൽ പലതവണ ക്ലച്ച്-ഗിയർ മാറ്റേണ്ടി വരുന്നത് തുടക്കക്കാർക്ക് മാത്രമല്ല പരിചയ സമ്പന്നർക്കും മടുപ്പായിരിക്കും.
ക്ലച്ചും ഗിയറും എപ്പോഴും ഉപയോഗിക്കേണ്ടതിനാൽ സ്റ്റോപ്പിങ്ങ്, സ്റ്റാർട്ടിങ്ങ് സിറ്റുവേഷനിൽ തുടക്കക്കാർ കഷ്ടപ്പെടും.
ഏതാണ് മികച്ചത്?
സത്യത്തിൽ ഇതിന് കൃത്യമായ ഉത്തരം സാധ്യമല്ല. ഏതാണ് മികച്ചത് എന്നത് ഓരോരുത്തരുടെയും ഡ്രൈവിങ്ങ് രീതികളും ശീലങ്ങളും ഉപയോഗവും സ്ഥിരമായി വാഹനം ഓടിക്കുന്ന റൂട്ടും താരതമ്യം ചെയ്ത് ഡ്രൈവ് ചെയ്യുന്ന ആളുകൾ തന്നെ വിലയിരുത്തി യോജിച്ച വാഹനം സെലക്ട് ചെയ്യുന്നതാകും നല്ലത്. 
വഴിയിൽ കാണുന്ന ആളുകൾ 100 അഭിപ്രായം പറഞ്ഞെന്നിരിക്കും. അവരൊന്നും നമ്മുടെ വാഹനം ഒരിക്കൽ പോലും ഉപയോഗിക്കുന്നവരല്ലാത്തതു കൊണ്ട് നിങ്ങളുടെ ഫാമിലി, അടുത്ത സുഹൃദ് വലയങ്ങളിൽ മാത്രം ചർച്ച നടത്തി വേണം ഗിയറുള്ളത് വേണോ, ഇല്ലാത്തതു വേണോ എന്ന് തീരുമാനിക്കാൻ. വാഹന ഷോറൂമിൽ നിൽക്കുന്നവർക്ക് എല്ലാം അറിയാമായിരിക്കും , അവരോട് ചോദിച്ചിട്ട് തീരുമാനമെടുക്കാം എന്ന് ഒരു കാരണവശാലും ചിന്തിക്കരുത്. ഉദാഹരണത്തിന് തുണിക്കടയിൽ ഡ്രസ് എടുക്കാൻ ചെല്ലുമ്പോൾ " ഈ ഡ്രസ് ചേച്ചിക്ക്/ ചേട്ടന് നന്നായി ചേരുമെന്ന്" പറഞ്ഞ് സുഖിപ്പിക്കാൻ കടയിൽ നിൽക്കുന്ന "വിരുതൻമാർക്കും വിരുതികൾക്കും" എളുപ്പം സാധിക്കും. നമ്മളേത് ഡ്രസെടുത്ത് സെയിൽസ് സ്റ്റാഫിനോട് ചോദിച്ചാലും അവരുടെ ഉത്തരം " ഇത് സൂപ്പറാ, നന്നായി ചേരുന്നുണ്ട്" എന്നായിരിക്കും. അല്ലെങ്കിൽ പിന്നെ നമുക്ക് വ്യക്തമായി പരിചയമുളളവരുടെ കടയായിരിക്കണം. ഏത് വേഷം, ഏത് കളർ വേണമെന്നും ഏതാണ് യോജിച്ചതെന്നും ഏത് വാങ്ങണമെന്നും നമ്മൾ തന്നെ നിശ്ചയിക്കുക. വാഹനത്തിൻ്റെ കാര്യത്തിലും അങ്ങനെ തന്നെ.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User