ഗ്യാനേഷ് കുമാർ തെരഞ്ഞെടുപ്പ് കമ്മീഷനെ ബി.ജെ.പിയുടെ അടിമയാക്കി: പി.കെ. ഫൈസൽ

രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, കെ.സി. വേണുഗോപാൽ ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കളെ അറസ്റ്റ് ചെയ്ത നടപടിക്കെതിരെ കാഞ്ഞങ്ങാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ പ്രതിഷേധം

Oct 08, 2026 - 12:20
0
ഗ്യാനേഷ് കുമാർ തെരഞ്ഞെടുപ്പ് കമ്മീഷനെ ബി.ജെ.പിയുടെ അടിമയാക്കി: പി.കെ. ഫൈസൽ

കാഞ്ഞങ്ങാട്: ജനാധിപത്യത്തെ സുതാര്യമായും സ്വതന്ത്രമായും മുന്നോട്ടുകൊണ്ടുപോകേണ്ട തെരഞ്ഞെടുപ്പ് കമ്മീഷനെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ ബി.ജെ.പിയുടെ അടിമയാക്കി മാറ്റിയെന്ന് ഡി.സി.സി പ്രസിഡന്റ് പി.കെ. ഫൈസൽ. തെരഞ്ഞെടുപ്പ് കമ്മീഷണറുടെ പദവിക്ക് കളങ്കം ചാർത്തിയ ഗ്യാനേഷ് കുമാറിനെതിരായ പോരാട്ടം വരും ദിവസങ്ങളിൽ കൂടുതൽ ശക്തിപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് സമരം നടത്തിയ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, കെ.സി. വേണുഗോപാൽ ഉൾപ്പെടെയുള്ള കോൺഗ്രസ് ദേശീയ നേതാക്കളെ അറസ്റ്റ് ചെയ്ത നടപടിയിൽ പ്രതിഷേധിച്ച് കാഞ്ഞങ്ങാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റി നടത്തിയ പ്രതിഷേധ പ്രകടനവും യോഗവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പി.കെ. ഫൈസൽ.

മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് പി.വി. ചന്ദ്രശേഖരൻ അധ്യക്ഷത വഹിച്ചു. കെ.പി.സി.സി സെക്രട്ടറി എം. അസിനാർ, ഡി.സി.സി സെക്രട്ടറി സി.വി. ഭാവനൻ, കർഷക കോൺഗ്രസ് സംസ്ഥാന സെക്രട്ടറി അശോക് ഹെഗ്ഡെ, ദളിത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി കെ.പി. മോഹനൻ, സീനിയർ സിറ്റിസൺ കോൺഗ്രസ് ജില്ലാ പ്രസിഡന്റ് വി. ഗോപി, മത്സ്യത്തൊഴിലാളി കോൺഗ്രസ് ജില്ലാ പ്രസിഡന്റ് കെ.കെ. ബാബു, ഗാന്ധിദർശൻ സമിതി ജില്ലാ പ്രസിഡന്റ് എം. കുഞ്ഞികൃഷ്ണൻ, സംസ്കാര സാഹിതി ജില്ലാ പ്രസിഡന്റ് ബഷീർ ആറങ്ങാടി, കെ.എസ്.എസ്.പി.എ ജില്ലാ സെക്രട്ടറി കെ.പി. ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു.

ബ്ലോക്ക്, മണ്ഡലം ഭാരവാഹികൾ, മഹിളാ കോൺഗ്രസ് ഭാരവാഹികൾ, യൂത്ത് കോൺഗ്രസ് പ്രസിഡന്റുമാർ, സഹകാരികൾ, നഗരസഭ കോൺഗ്രസ് പാർട്ടി ലീഡർ അനിൽ വാഴുന്നോറൊടി, നഗരസഭ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം. സുമതി, നഗരസഭ കൗൺസിലർമാർ തുടങ്ങിയവർ പ്രതിഷേധ സമരത്തിന് നേതൃത്വം നൽകി.

ഒ.വി. രതീഷ് സ്വാഗതവും സുരേഷ് കൊട്രച്ചാൽ നന്ദിയും പറഞ്ഞു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User