SIR ക്രമക്കേട് പൊളിച്ചടുക്കി കുടുംബം; തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ബോംബെ ഹൈക്കോടതി

താമസം മാറിയതിന്റെ പേരിൽ വോട്ടർ പട്ടികയിൽ നിന്ന് പുറത്താക്കിയ ഗോവയിലെ ഒരു കുടുംബത്തിലെ ആറ് പേരെ പത്ത് ദിവസത്തിനകം തിരിച്ചെടുക്കാൻ ബോംബെ ഹൈക്കോടതിയുടെ ഗോവ ബെഞ്ച് ഉത്തരവിട്ടു.

Nov 06, 2026 - 10:44
Updated: 31 minutes ago
0
SIR ക്രമക്കേട് പൊളിച്ചടുക്കി കുടുംബം; തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ബോംബെ ഹൈക്കോടതി

എസ്ഐആർ പ്രക്രിയ ഏതൊക്കെ തരത്തിൽ ദുരുപയോഗിക്കുന്നു എന്നതിന് തെളിവാണ് ഗോവയിൽ നിന്ന് ഇന്നലെ പുറത്ത് വന്ന സംഭവം.. എന്നാൽ ഇതിൽ തെരഞ്ഞെടുപ്പ് കമ്മീഷനെ കൈയോടെ പൊക്കി വിറപ്പിച്ചിരിക്കുകയാണ് ബോംബെ ഹൈക്കോടതിയുടെ ഗോവ ബെഞ്ച്.. താമസം മാറിയതിൻ്റെ പേരിൽ വോട്ടർ പട്ടികയിൽ നിന്ന് നീക്കം ചെയ്ത ആറ് പേരെ ഉടൻ പട്ടികയിൽ ഉൾപ്പെടുത്താൻ ആജ്ഞാപിച്ചിരിക്കുകയാണ് കോടതി.. അപ്പീൽ പോകാൻ ഉത്തരവ് സ്റ്റേ ചെയ്യണമെന്ന കമ്മിഷൻ്റെ ആവശ്യവും കോടതി ചവറ്റുകുട്ടയിലെറിഞ്ഞു. ഒരു കുടുംബം തെരഞ്ഞെടുപ്പ് കമ്മീഷനെ കോടതിയിൽ മുട്ട് കുത്തിക്കുന്നതാണ് കണ്ടത്

നോർത്ത് ഗോവയിലെ സാന്താ ക്രൂസ് അസംബ്ലി മണ്ഡലത്തിലെ പരേഷ് സാൽഗോൺഖറിനും കുടുംബത്തിനുമാണ് ദുരനുഭവം ഉണ്ടായത്.. മണ്ഡലത്തിൽ തന്നെ മറ്റൊരു സ്ഥലത്തേക്ക് ഇവർ താമസം മാറി... ഈ കുടുംബത്തിലെ ആറ് പേരെയാണ് കമ്മീഷൻ പട്ടികയിൽ നിന്നും വെട്ടിക്കളഞ്ഞത്.. SIR സമയത്ത് ബൂത്ത് ലെവൽ ഓഫീസർമാർ അഡ്രസ് പുതുക്കുന്നതിന് ഫോം 8 സമർപ്പിക്കാൻ ആവശ്യപ്പെട്ടു. അത് പൂരിപ്പിച്ച് നൽകിയപ്പോൾ പക്ഷെ ഇലക്ട്രൽ രജിസ്ട്രേഷൻ ഓഫീസർ മറ്റൊരു നിലപാടാണ് സ്വീകരിച്ചത്.. SIR പ്രക്രിയയിൽ കരട് പട്ടികയിൽ നിന്ന് പേര് നീക്കം ചെയ്തു അതിനാൽ ഫോം 8 അംഗീകരിക്കാൻ കഴിയില്ല എന്നായിരുന്നു ERO യുടെ വാദം.. പകരം വോട്ടർ പട്ടികയിൽ പുതുതായി പേര് ചേർക്കുന്നതിനുള്ള ഫോം 6 പൂരിപ്പിച്ച് നൽകാൻ ആവശ്യപ്പെട്ടു. ഇത് ചോദ്യം ചെയ്താണ് കുടുംബം കോടതിയിൽ പോയത്.. ഫോം 6 എന്നത് വോട്ടർ പട്ടികയിൽ ആദ്യമായി പേര് ചേർക്കുന്നതിനുള്ളതാണ്.. മേൽവിലാസം ഉൾപ്പെടെയുള്ള വിവരങ്ങൾ അപ്ഡേറ്റ് ചെയ്യാൻ ഫോം 6 ഉപയോഗിക്കാറുമില്ല.. ഇത് ചൂണ്ടിക്കാട്ടിയാണ് കുടുംബം വാദിച്ചത്.. മാത്രവുമല്ല ഫോം 6 വഴി അപേക്ഷിക്കുന്നതിന് മറ്റൊരു നിയമ പ്രശ്നവും ഉണ്ട്.. മുൻപ് വോട്ടർ പട്ടികയിൽ ഉൾപ്പെട്ടിട്ടില്ല എന്ന സത്യവാങ്മൂലം കൂടി സമർപ്പിക്കണം. ആ വിവരം തെറ്റെന്ന് കണ്ടാൽ ജനപ്രാതിനിധ്യ നിയമപ്രകാരം നിയമനടപടി നേരിടേണ്ടിയും വരും..

SIR ൽ കരട് പട്ടികയിൽ നിന്ന് ഒഴിവാക്കുന്നത് പട്ടികയിൽ നിന്നും പേര് നീക്കം ചെയ്യൽ അല്ല, എന്യുമറേഷൻ ഫോം പൂരിപ്പിച്ച് നൽകാത്ത വരെയാണ് ഒഴിവാക്കിയത് എന്നീ മുടന്തൻ ന്യായവാദങ്ങൾ കമ്മീഷൻ ഉയർത്തിയെങ്കിലും കോടതി തള്ളിക്കളഞ്ഞു.. പുറത്തായവർക്ക് ഫോം 6 വഴി വീണ്ടും അപേക്ഷിക്കാം എന്നാണ് കമ്മീഷൻ്റെ വാദം.. ഇതൊന്നും കോടതി കേട്ടില്ല.. പത്ത് ദിവസത്തിനകം ആറ് പേരുടേയും പേരുകൾ വോട്ടർ പട്ടികയിൽ തിരികെ ചേർക്കാൻ ഉത്തരവിട്ടിരിക്കുകയാണ് കോടതി.. പിന്നാലെ സുപ്രീം കോടതിയിൽ അപ്പീൽ പോകാൻ വിധി താത്കാലികമായി സ്റ്റേ ചെയ്യണമെന്നായി കമ്മീഷൻ്റെ ആവശ്യം. അതും രണ്ടംഗ ബെഞ്ച് അംഗീകരിച്ചില്ല.. മോദിയും അമിത് ഷായും ഗ്യാനേഷ് കുമാറും ചേർന്ന് രാജ്യത്തെ വോട്ടർപട്ടിക അട്ടിമറിക്കുന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമായി ഗോവയിലെ ഈ സംഭവം മാറുന്നുണ്ട്..

ഇവിടെ പരേഷും കുടുംബവും ഉന്നയിച്ച പ്രധാന കാര്യമുണ്ട്.. പട്ടികയിൽ നിന്ന് പുറത്താക്കുന്നതിന് മുൻപ് കമ്മീഷൻ നടപടിക്രമങ്ങൾ ഒന്നും പാലിച്ചിട്ടില്ല.. കുടംബത്തിന് നോട്ടീസ് നൽകുകയും അവരുടെ വിശദീകരണം കേൾക്കുകയോ ചെയ്തില്ല.. മറ്റെല്ലാ സംസ്ഥാനങ്ങളിലും തെരഞ്ഞെടുപ്പ് കമ്മീഷൻ സമാനമായ നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്.. മുൻകൂർ നോട്ടീസ് കൊടുക്കാതെ, വോട്ടർമാർക്ക് പറയാനുള്ളത് കേൾക്കാതെ കാരണം പോലും ബോധിപ്പിക്കാതെ തന്നിഷ്ടപ്രകാരം വോട്ടർപട്ടികയിൽ നിന്ന് പുറത്താക്കുക.. പിന്നീട് വോട്ടർപട്ടകയിൽ ഉൾപ്പെടേണ്ടത് വോട്ടർമാരുടെ മാത്രം ഉത്തരവാദിത്തമാക്കി മാറ്റുക..

ഇവിടെ ഗോവയിലെ വിഷയത്തിൻ്റെ ഗൗരവം മനസിലാക്കിയുള്ള ശക്തമായ നടപടിയാണ് ബോംബെ കോടതി സ്വീകരിച്ചത് എന്ന് പറയണം.. തെരഞ്ഞെടുപ്പിൻ്റെ പരമാധികാരം തങ്ങൾക്കാണെന്ന ധാർഷ്ട്യത്തിൽ എന്തും ചെയ്യാമെന്ന തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിലപാടിനുള്ള തിരിച്ചടി കൂടിയാണ് വിധി.. എസ്ഐആറുമായി ബന്ധപ്പെട്ട ഹർജികൾ സുപ്രീം കോടതിയുടെ പരിഗണനയിലുള്ളതിനാൽ ഈ ഹർജി തള്ളിക്കളയണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടതാണ്.. എന്നാൽ ഇത് എസ്ഐആറിനെ ചോദ്യം ചെയ്യുന്ന ഹർജിയേ അല്ലെന്നാണ് കോടതി ചൂണ്ടിക്കാട്ടിയത്.. വോട്ടർമാരെ പട്ടികയിൽ ഉൾപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട ഹർജിയാണ് ഇതെന്നായിരുന്നു കോടതിയുടെ മറുപടി.. എസ്ഐആറുമായി ബന്ധപ്പെട്ട് അടുത്തിടെ ഏറെ വിവാദങ്ങൾ ഉണ്ടായ സംസ്ഥാനമാണ് ഗോവ.. യോഗ്യരായ 97 പേരെ വോട്ടർപട്ടികയിൽ നിന്ന് ഒഴിവാക്കിയതും ഇവരെ വീണ്ടും ഉൾപ്പെടുത്താൻ മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ എട്ട് തവണ മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർക്ക് കത്തയച്ചിട്ടും നടപടി ഉണ്ടാകാഞ്ഞതും രാജ്യത്ത് വലിയ രീതിയിൽ ചർച്ചയായതാണ്.. ഇസിഐ നെറ്റ് സോഫ്റ്റ് വെയറിലെ സാങ്കേതിക പ്രശ്നങ്ങളാണ് ഇതിന് കാരണമായി പറഞ്ഞത്. അങ്ങനെ സാങ്കേതികമായും അല്ലാതെയും ഉള്ള പ്രശ്നങ്ങളാൽ വോട്ടർമാ‌ർ വോട്ടർപട്ടികയിൽ നിന്ന് പുറത്ത് പോകുന്നതാണ് രാജ്യവ്യാപകമായി കണ്ടുകൊണ്ടിരിക്കുന്നത്.. ഇത്തരമൊരു വിഷയത്തിൽ കോടതികളിൽ നിന്നുള്ള ഇടപെടലുകൾ തന്നെയാണ് നിർണായകം. 

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User