ഹെൽമെറ്റ് വെച്ചാൽ മാത്രം മതിയാകില്ല; നിയമം പറയുന്ന ഈ കാര്യങ്ങൾ പാലിക്കണം

Jul 11, 2026 - 13:07
0
ഹെൽമെറ്റ് വെച്ചാൽ മാത്രം മതിയാകില്ല; നിയമം പറയുന്ന ഈ കാര്യങ്ങൾ പാലിക്കണം

ഇന്നത്തെ കാലത്ത് നമ്മളിൽ പലരും ഇരുചക്ര വാഹനങ്ങൾ ഓടിക്കുന്നവരാണ്. അതുകൊണ്ട് തന്നെ ഹെൽമെറ്റും നമ്മൾ ഉപയോഗിക്കാറുണ്ട്. എന്നാൽ, പലരും ഹെൽമെറ്റ് ഉപയോഗിക്കുന്നത് പോലീസിന്റെ പിഴ പേടിച്ചാണ് എന്നാണ് സൂചന. എന്നാൽ, പോലീസിന്റെ പിഴയെ പേടിച്ചല്ല മറിച്ച് നമ്മുടെ ജീവൻ സംരക്ഷിക്കുന്നതിന് വേണ്ടിയാണ് ഹെൽമെറ്റുകൾ ഉപയോഗിക്കേണ്ടത്. അതിനുവേണ്ടിയാണ് പോലീസ് നിയമങ്ങൾ കർശനമാക്കുന്നത്. അതുകൊണ്ട് തന്നെ റോഡ് സുരക്ഷാ നിയമങ്ങളനുസരിച്ച് ഹെല്‍മെറ്റ് ഇല്ലാതെ യാത്ര ചെയ്യുന്നത് കുറ്റകരമാണ്. എന്നു കരുതി ഹെൽമെറ്റ് എടുത്ത് കൈയിൽ വെയ്‌ക്കുകയല്ല ചെയ്യേണ്ടത്, മറിച്ച് അത് ധരിക്കുക തന്നെ ചെയ്യണം. എന്നാൽ, ധരിക്കുമ്പോൾ എന്തൊക്കെ ശ്രദ്ധിക്കണം എന്തിനൊക്കെ പിഴ ലഭിക്കാൻ സാധ്യതയുണ്ട് എന്നൊക്കെ നോക്കിയാലോ.

നമ്മൾ ഹെൽമെറ്റ് ധരിക്കുമ്പോൾ എപ്പോഴും ചെയ്യുന്ന ഒരു അബദ്ധമാണ് ഹെൽമെറ്റ് ലോക്ക് ചെയ്യാതെ ഇരിക്കുന്നത്. ഹെല്‍മെറ്റ് വച്ചിട്ടുണ്ടല്ലോ എന്നുമാത്രമേ നമ്മൾ ചിന്തിക്കുകയുള്ളു. എന്നാൽ, ഹെൽമെറ്റ് വെയ്ക്കുമ്പോൾ നമ്മൾ ഉറപ്പായും ഹെൽമെറ്റ് ലോക്ക് ചെയ്യാൻ പ്രത്യേകം ശ്രദ്ധിക്കണം.കാരണം, അപകടം സംഭവിക്കുമ്പോൾ ഹെൽമെറ്റ് ലോക്ക് ചെയ്യാത്തത് പക്ഷം ഹെൽമെറ്റ് തലയിൽ നിന്നും ഊരിപ്പോകുകയും അപകടത്തിൽ ഗുരുതരമായ പരുക്ക് സംഭവിക്കാനും സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ ഹെൽമെറ്റ് ധരിക്കുമ്പോൾ ലോക്ക് ചെയ്യുക. കൂടാതെ ഈ അബദ്ധത്തിന് പോലീസ് പിഴ ചുമത്തുകയും ചെയ്യും. ഈ കുറ്റകൃത്യത്തിന് സെക്ഷന്‍ 194D പ്രകാരം ട്രാഫിക് പൊലീസിന് ഉടന്‍ തന്നെ 1,000 രൂപ പിഴ ചുമത്താം. 

അടുത്തതായി വരുന്നത് ഹെല്മറ്റിന്റെ ഗുണനിലവാരത്തിലാണ്. നമ്മൾ സുരക്ഷയ്ക്ക് വേണ്ടി ഉപയോഗിക്കുന്ന ഹെല്മറ്റിന്റെ ഗുണനിലവാരം പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. വില കുറഞ്ഞ ഹെൽമെറ്റ് ഉപയോഗിച്ചാൽ അപകട സാധ്യത വളരെ കൂടുതലാണ്. ലോക്കൽ ഹെൽമറ്റ് ആകുമ്പോൾ ദുർബലമായത് കൊണ്ട് അപകട സമയത്ത് ഹെൽമെറ്റ്  വെയ്ക്കുന്നതും വെയ്ക്കാത്തതും ഒരുപോലെ ആയിരിക്കും. ലോക്കൽ ഹെൽമെറ്റ് ഉപയോഗവും പിഴ ചുമത്താൻ കാരണമാണ്. ഇരുചക്ര വാഹന യാത്രക്കാര്‍ ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്‌സ് (ISI) സാക്ഷ്യപ്പെടുത്തിയ ഹെല്‍മെറ്റുകള്‍ മാത്രമേ ഉപയോഗിക്കാൻ പാടുള്ളു. ഈ മാര്‍ക്ക് ഇല്ലാതെ ഹെല്‍മെറ്റ് ധരിക്കുകയോ നിലവാരം കുറഞ്ഞ ഹെല്‍മെറ്റ് ധരിക്കുകയോ ചെയ്താല്‍ നിങ്ങളുടെ മേല്‍ പിഴ ചുമത്താം. 

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User