ക്യാപ്റ്റനാണോ?..പ്രതിപക്ഷ നേതാവിന്റെ പ്രതികരണം ഇങ്ങനെ..

Jun 04, 2022 - 05:18
Updated: 4 years ago
0
ക്യാപ്റ്റനാണോ?..പ്രതിപക്ഷ നേതാവിന്റെ പ്രതികരണം ഇങ്ങനെ..

കൊച്ചി: തൃക്കാക്കരയിലെ മിന്നും വിജയത്തിന് പിന്നാലെ യുഡിഎഫിനെ നയിച്ച പ്രതിപക്ഷനേതാവ് വിഡി സതീശന് അഭിനന്ദന പ്രവാഹം. യുവ നേതാക്കളും അണികളും ഒരു പോലെ സതീശന്റെ പ്രവര്‍ത്തന മികവിനെ പുകഴ്ത്തുകയാണ്. ഹൈബി ഈഡന്‍ എംപി, മുന്‍ എംഎല്‍എ അനില്‍ അക്കരെ അടക്കമുള്ള നേതാക്കള്‍ വിഡി സതീശനെ പ്രശംസിച്ച് സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് പങ്കുവെച്ചു. കാല്‍ ലക്ഷത്തിന്റെ മികച്ച ഭൂരിപക്ഷത്തിലേക്ക് ഉമാ തോമസ് എത്തിയതോടെ പ്രതിപക്ഷ നേതാവിന്റെ ഗ്രാഫ് പാര്‍ട്ടിയില്‍ ഉയരുകയാണ്. തൃക്കാക്കര വിജയത്തിന് പിന്നാലെ വിഡി സതീശനൊപ്പം നടന്നു നീങ്ങുന്ന ചിത്രം 'ക്യാപ്റ്റന്‍  'എന്ന അടിക്കുറിപ്പില്‍ ഹൈബി ഈഡന്‍ പങ്കുവെച്ചതുംസമൂഹ മാധ്യമങ്ങളില്‍ ഏറെ ചര്‍ച്ചയായിട്ടുണ്ട്.  നേതാക്കള്‍ ഏറെയുള്ള പാര്‍ട്ടിക്കുളളില്‍ കാപ്റ്റന്‍ ആര് എന്നതിലെ ചര്‍ച്ചയും ഇതോടെ വീണ്ടും ഉയര്‍ന്ന് വന്നു. 
എന്നാല്‍ അഭിനന്ദന പ്രവാഹങ്ങള്‍ക്കിടയിലും മുന്നിലെ വെല്ലുവിളികളെയും പാര്‍ട്ടിക്കുള്ളിലെ പടലപ്പിണക്കളും സതീശന്‍ മറന്നിട്ടില്ല. 'ക്യാപ്റ്റന്‍' പരാമര്‍ശത്തിലെ അപകടം മുന്‍കൂട്ടിക്കണ്ടാണ്  സതീശന്റെ പ്രതികരണം. താന്‍ ക്യാപ്റ്റന്‍ അല്ല, പട നയിക്കുന്നവരില്‍ മുന്‍ നിരയിലുള്ള ഒരാള്‍ മാത്രമാണെന്നാണ് ക്യാപ്റ്റന്‍ പരാമര്‍ശത്തോട് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെ പ്രതികരണം. കൂട്ടായ പ്രവര്‍ത്തനങ്ങളുടെ ഫലമാണ് തൃക്കാക്കരയിലെ വിജയമെന്നും ഏകോപനം നടത്തുകയെന്ന കാര്യം മാത്രമാണ് ഞാന്‍ ചെയ്‌തെന്നും സതീശന്‍ പറയുന്നു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User