എല്‍ഡിഎഫ് തോറ്റങ്കിലെന്താ..ഞാന്‍ ഒരു സംഭവമല്ലേ..തോമസ് പറയുന്നു

Jun 04, 2022 - 06:20
0
എല്‍ഡിഎഫ് തോറ്റങ്കിലെന്താ..ഞാന്‍ ഒരു സംഭവമല്ലേ..തോമസ് പറയുന്നു

കൊച്ചി:  തൃക്കാക്കരയില്‍ എല്‍ഡിഎഫ് തോറ്റിട്ടില്ലെന്ന് കെ വി തോമസ്. കോണ്‍ഗ്രസ്സിന്റെ ഉരുക്കു കോട്ടയില്‍ വോട്ട് കൂടിയത് വലിയ കാര്യമാണ്. സംഭവിച്ച വീഴ്ച സിപിഎം പരിശോധിക്കു0. താന്‍ അവസരവാദിയാണ് എന്ന പ്രതീതി ഉണ്ടാക്കിയത് മാധ്യമങ്ങളാണെന്നും കെ വി തോമസ് പറഞ്ഞു. കെ വി തോമസിനെ ഇറക്കിയിട്ടും വോട്ട് കിട്ടിയില്ലല്ലോ എന്ന പരാമര്‍ശത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. വ്യക്തിക്ക് മാത്രം വോട്ട് കിട്ടില്ലല്ലോ എന്നും കെ വി തോമസ് പറഞ്ഞു. സില്‍വര്‍ ലൈന്‍ സ0സ്ഥാനത്തിന് ആവശ്യമാണ്.  തന്റെ നിലപാടില്‍ മാറ്റമില്ല. തെരഞ്ഞെടുപ്പില്‍ ഇതെങ്ങനെ ബാധിച്ചുവെന്നത് സിപിഎം പരിശോധിക്കു0.  താന്‍ ഇപ്പോഴും നെഹ്രൂവിയന്‍ സോഷ്യലിസ്റ്റ് കാഴ്ചപ്പാടുള്ള കോണ്‍ഗ്രസ്സുകാരനാണ്,  എല്‍ ഡി എഫിന്റെ ഭാഗമല്ല. ഒപ്പം നില്‍ക്കാന്‍ സ്ഥാനങ്ങള്‍ ആവശ്യമില്ല. സെബാസ്റ്റ്യന്‍ പോളിന്റെ പ്രസ്താവനയോട് പ്രതികരണത്തിനില്ല. തനിക്കെതിരെ നടക്കുന്നത് രൂക്ഷമായ സൈബര്‍ ആക്രമണമാണ്. ഓരോരുത്തരും അതാത് നിലവാരം കാണിക്കുന്നു. എല്ലാവരും ഈ രീതിയില്‍ ആക്രമിക്കുന്നത് കാണുമ്പോള്‍ താന്‍ സംഭവമാണല്ലോ എന്ന തോന്നലുണ്ട് എന്നും കെ വി തോമസ് പറഞ്ഞു.  

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User