കാസർകോട് കെഎസ്‌യു ജില്ലാ പ്രസിഡന്റിനെ ആക്രമിച്ച കേസ്; ഡിവൈഎഫ്‌ഐ പ്രവർത്തകൻ അറസ്റ്റിൽ

ചായ്യോത്ത് ഷിബിൻ (25) അറസ്റ്റിൽ; ജവാദ് പുത്തൂരിനെയും വിദ്യാർഥി അതുൽ റാമിനെയും ആക്രമിച്ചെന്ന പരാതിയിൽ 12 പേർക്കെതിരെ കേസ്

Sep 10, 2026 - 22:43
0
കാസർകോട് കെഎസ്‌യു ജില്ലാ പ്രസിഡന്റിനെ ആക്രമിച്ച കേസ്; ഡിവൈഎഫ്‌ഐ പ്രവർത്തകൻ അറസ്റ്റിൽ

കാസർകോട്: കെഎസ്‌യു ജില്ലാ പ്രസിഡന്റ് ജവാദ് പുത്തൂരിനെയും വിദ്യാർഥിയായ അതുൽ റാമിനെയും ആക്രമിച്ചെന്ന പരാതിയിൽ ഡിവൈഎഫ്‌ഐ പ്രവർത്തകൻ അറസ്റ്റിൽ. ചായ്യോത്ത് സ്വദേശി ഷിബിൻ (25) ആണ് അറസ്റ്റിലായത്. സംഭവത്തിൽ 12 പേർക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.

നീലേശ്വരം ചായ്യോത്ത് ഗവ. ഹയർ സെക്കൻഡറി സ്‌കൂളിന് സമീപം ഇന്നലെ ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് സംഭവം. സംഘം ചേർന്ന് തടഞ്ഞുനിർത്തി കൈകൊണ്ടും മരവടി, കൈവള എന്നിവ ഉപയോഗിച്ചും മർദിക്കുകയും ചവിട്ടുകയും ചെയ്തെന്നാണ് പരാതി. സംഭവത്തിൽ കൂടുതൽ പ്രതികൾക്കായി പൊലീസ് അന്വേഷണം തുടരുകയാണ്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User