വോട്ടവകാശം കവർന്നെടുക്കാൻ അനുവദിക്കില്ല; നവംബർ ഒന്നിന് ഡൽഹിയിൽ മഹാറാലി: ശ്രേയസ് എം. പട്ടേൽ
വോട്ട് ബച്ചാവോ, ദേശ് ബച്ചാവോ ക്യാമ്പയിന്റെ ഭാഗമായി നവംബർ ഒന്നിന് രാംലീല മൈതാനിയിൽ കോൺഗ്രസ് മഹാറാലി; കാസർകോട് ജില്ലയിലും വിപുലമായ പ്രചാരണ പരിപാടികൾ.
കാസർകോട്: പൗരന്മാരുടെ വോട്ടവകാശം കവർന്നെടുക്കാനുള്ള നീക്കങ്ങൾ അനുവദിക്കില്ലെന്ന് എഐസിസി നിരീക്ഷകനും എംപിയുമായ ശ്രേയസ് എം. പട്ടേൽ. ‘വോട്ട് ബച്ചാവോ, ദേശ് ബച്ചാവോ’ ക്യാമ്പയിന്റെ ഭാഗമായി നവംബർ ഒന്നിന് ഡൽഹി രാംലീല മൈതാനിയിൽ സംഘടിപ്പിക്കുന്ന മഹാറാലി വിജയിപ്പിക്കാൻ ലക്ഷക്കണക്കിന് കോൺഗ്രസ് പ്രവർത്തകർ അണിനിരക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയും മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറും ചേർന്ന് തിരഞ്ഞെടുപ്പ് അട്ടിമറിച്ച് വർഗീയ ഭരണം ശക്തിപ്പെടുത്താൻ ശ്രമിക്കുകയാണെന്ന് ശ്രേയസ് എം. പട്ടേൽ ആരോപിച്ചു. കേന്ദ്ര സർക്കാരിന്റെയും തിരഞ്ഞെടുപ്പ് കമ്മീഷന്റെയും ഭാഗത്തുനിന്നുള്ള നീക്കങ്ങളെ ജനകീയ പോരാട്ടത്തിലൂടെ പരാജയപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.
ക്യാമ്പയിന്റെ ഭാഗമായി കാസർകോട് ജില്ലയിൽ ജില്ലാ, ബ്ലോക്ക്, മണ്ഡലം തലങ്ങളിൽ വിപുലമായ റാലികളും മറ്റ് പ്രചാരണ പരിപാടികളും സംഘടിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
കാസർകോട് ഡിസിസി ഓഫീസിൽ ജില്ലാ കോൺഗ്രസ് കമ്മിറ്റി നേതൃയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡിസിസി പ്രസിഡന്റ് പി.കെ. ഫൈസൽ അധ്യക്ഷത വഹിച്ചു. ഡിസിസി ജനറൽ സെക്രട്ടറി എം.സി. പ്രഭാകരൻ സ്വാഗതം പറഞ്ഞു.
കെപിസിസി ജനറൽ സെക്രട്ടറി ഹക്കീം കുന്നിൽ, സേവാദൾ സംസ്ഥാന ചെയർമാൻ രമേശൻ കരുവാച്ചേരി, മീനാക്ഷി ബാലകൃഷ്ണൻ, അഡ്വ. കെ.കെ. രാജേന്ദ്രൻ, ബി.പി. പ്രദീപ് കുമാർ, സാജിദ് മൗവ്വൽ, സോമശേഖര ഷേണി, കെ.പി. പ്രകാശൻ, ടോമി പ്ലാച്ചേരി, എം. കുഞ്ഞമ്പു നമ്പ്യാർ, അഡ്വ. പി.വി. സുരേഷ്, ഹരീഷ് പി. നായർ, ഡോ. കെ.വി. ശശിധരൻ, ഗീതാ കൃഷ്ണൻ, ധന്യ സുരേഷ്, സുന്ദര ആരിക്കാടി, സി.വി. ജെയിംസ്, കെ. ലക്ഷ്മണപ്രഭു, ഖാലിദ്, കെ. വാരിജാക്ഷൻ, കെ. ബലരാമൻ നമ്പ്യാർ, അഡ്വ. ശ്രീജിത്ത് മാടക്കൽ, തോമസ് മാത്യു, കെ.വി. വിജയൻ, ജോയ് ജോസഫ്, ഉമേശൻ വേളൂർ, മധുസൂദനൻ ബാലൂർ, കെ.വി. ഭക്തവത്സലൻ, ടി. ഗോപിനാഥൻ നായർ, വി. ഗോപകുമാർ, എം. രാജീവൻ നമ്പ്യാർ, ലോക്നാഥ ഷെട്ടി എന്നിവർ സംസാരിച്ചു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Wow
0
Sad
0
Angry
0
Comments (0)