“തമ്പീ വിജയ്, ചരിത്രം മാറ്റാൻ കഴിയില്ല”; മുഖ്യമന്ത്രിക്ക് സ്റ്റാലിന്റെ രൂക്ഷ മറുപടി
“സംശയമുണ്ടെങ്കിൽ നിയമസഭാ ലൈബ്രറിയിൽ പോയി പഠിക്കണം”; മിസ തടങ്കലും ജയിലിലെ പീഡനവും ഓർമ്മിപ്പിച്ച് ഡിഎംകെ അധ്യക്ഷൻ
ചെന്നൈ: അടിയന്തരാവസ്ഥക്കാലത്ത് മിസ (Maintenance of Internal Security Act) പ്രകാരം താൻ അറസ്റ്റിലായി തടങ്കലിൽ കഴിഞ്ഞിട്ടില്ലെന്ന മുഖ്യമന്ത്രി സി. ജോസഫ് വിജയിന്റെ നിയമസഭാ പ്രസംഗത്തിനെതിരെ രൂക്ഷ പ്രതികരണവുമായി ഡിഎംകെ അധ്യക്ഷൻ എം.കെ. സ്റ്റാലിൻ. “തമ്പീ വിജയ്, ചരിത്രം മാറ്റാൻ കഴിയില്ല. സംശയമുണ്ടെങ്കിൽ നിയമസഭയിലെ ലൈബ്രറിയിൽ പോയി പരിശോധിക്കണം” എന്നായിരുന്നു സ്റ്റാലിന്റെ മറുപടി. നിയമസഭയിൽ മുഖ്യമന്ത്രി നടത്തിയ വിവാദ ആക്ഷനും സ്റ്റാലിൻ വീണ്ടും പരാമർശിച്ചു.
അടിയന്തരാവസ്ഥക്കാലത്ത് മിസ നിയമത്തെ എതിർത്തതിന്റെ പേരിൽ ഡിഎംകെ സർക്കാർ പിരിച്ചുവിട്ടതായും തുടർന്ന് തന്നെ അറസ്റ്റ് ചെയ്യാൻ പൊലീസ് ഗോപാലപുരത്തെ വീട്ടിലെത്തിയതായും സ്റ്റാലിൻ പറഞ്ഞു. അന്ന് വീട്ടിലില്ലാതിരുന്നതിനാൽ പിറ്റേദിവസമാണ് അറസ്റ്റ് ചെയ്തതെന്നും ജയിലിൽ കൊടിയ പീഡനങ്ങൾ നേരിട്ടെന്നും അദ്ദേഹം ആരോപിച്ചു. സി. ചിട്ടിബാബു എംപിക്ക് ജയിലിൽ മർദനമേറ്റു മരിച്ചതും തന്റെ താടിയെല്ല് പൊട്ടിയതും ചൂണ്ടിക്കാട്ടിയ സ്റ്റാലിൻ, പീഡനത്തിന്റെ മുറിപ്പാടുകൾ ഇന്നും ശരീരത്തിലുണ്ടെന്നും പറഞ്ഞു.
“തമിഴ്നാട് നിയമസഭയ്ക്ക് പാരമ്പര്യവും മര്യാദയുമുണ്ട്. ജനങ്ങളുടെ കാര്യങ്ങളാണ് നിയമസഭയിൽ സംസാരിക്കേണ്ടത്. ആവശ്യമില്ലാത്ത കാര്യങ്ങൾ പറയേണ്ടതില്ല. മുഖ്യമന്ത്രി ശ്രദ്ധയോടെ സംസാരിക്കണം. നിയമസഭയെ റീലെടുക്കുന്ന സ്ഥലമാക്കുന്നതും പാലത്തിൽ വന്ന് ഫോട്ടോയെടുക്കുന്നതും നിർത്തണം,” സ്റ്റാലിൻ പറഞ്ഞു. അധികാരത്തിലുണ്ടെങ്കിലും ഇല്ലെങ്കിലും ജനങ്ങൾക്കായി നിലകൊള്ളുന്നതാണ് ഡിഎംകെയുടെ ചരിത്രമെന്നും അദ്ദേഹം വ്യക്തമാക്കി.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Wow
0
Sad
0
Angry
0
Comments (0)