ആയുധപ്പുര നിറച്ച് സൗദി സുൽത്താൻ ; ട്രംപിന്റെ അവസാന നീക്കവും പാളി

ഇറാൻ-ഇസ്രായേൽ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ പശ്ചിമേഷ്യയിലെ ശക്തിസന്തുലിതാവസ്ഥയും സൗദി-തുർക്കി പ്രതിരോധ നീക്കങ്ങളും ചർച്ചയാകുന്നു.

Jul 27, 2026 - 14:30
Updated: 1 month ago
0
ആയുധപ്പുര നിറച്ച് സൗദി സുൽത്താൻ ; ട്രംപിന്റെ അവസാന നീക്കവും പാളി

ലോകം ഇറാൻ-ഇസ്രായേൽ-അമേരിക്ക യുദ്ധത്തിൽ വിറങ്ങലിച്ച് നിൽക്കാൻ തുടങ്ങിയിട്ട് ഇപ്പോൾ വർഷം ഒന്നിലേക്ക് കടക്കാൻ പോകുകയാണ്. അതിനിടയിൽ എത്രയോ സമാധാന കരാറുകൾ നമ്മൾ കണ്ടു! പക്ഷെ ഒന്നിനും 24 മണിക്കൂറിൽ കൂടുതൽ ആയുസ്സുണ്ടായിട്ടില്ല എന്ന് പറയുന്നതാവും ശരി. ട്രംപിന് എന്താണോ തോന്നുന്നത് അതങ്ങു നടപ്പിലാക്കുക എന്നതൊഴിച്ചാൽ ഈ യുദ്ധത്തിനോ സംഘർഷങ്ങൾക്കോ ഒന്നും യാതൊരു വിധ കാരണവുമില്ല...പക്ഷെ ഒറ്റ ദിവസം കൊണ്ട് പരമോന്നത നേതാവിനെ കൊല്ലുന്നതിലൂടെ ഇറാൻ എന്നെന്നേക്കുമായി തകർന്ന് ഇല്ലാതാവുമെന്നും, അവിടെ അമേരിക്കക്ക് താവളമാക്കാം എന്നും കരുതി ഇസ്രയേലിനൊപ്പം കൂടിയ ട്രംപിന്റെ സകല അടവുകളും തെറ്റുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. അപ്പോഴേക്കും യുദ്ധത്തിന്റെ കടിഞ്ഞാൺ ഇറാന്റെ കൈകളിലാവുകയും അമേരിക്കക്ക് ഒന്നും ചെയ്യാനാവാത്ത സ്ഥിതിവിശേഷം വന്നുചേരുകയുമായിരുന്നു. നാളിതുവരെയായിട്ട് നമ്മൾ കാണുന്നത് ഇതാണ്... എന്നാൽ അവിടെയിതാ, കാര്യങ്ങൾ മാറിമറിയുന്നു! സൗദി സുൽത്താനും പുതിയ നീക്കങ്ങളിലേക്ക് കടക്കുകയാണ്!..അമേരിക്കയുടെയും ഇസ്രയേലിന്റെയും അഹങ്കാരത്തിന് കനത്ത പ്രഹരമാണ് പശ്ചിമേഷ്യയിൽ ഇപ്പോൾ നേരിട്ടുകൊണ്ടിരിക്കുന്നത്. കേവലം ബോംബാക്രമണങ്ങൾ കൊണ്ടോ ഭീഷണികൾ കൊണ്ടോ ഇറാനെ കീഴടക്കാമെന്ന വാഷിംഗ്ടണിന്റെ വച്ചുപുലർത്തലുകൾ പൂർണ്ണമായും നിലംപരിശായി. ഹോർമുസ് കടലിടുക്കിൽ ഇറാന്റെ പ്രതിരോധ തന്ത്രങ്ങൾക്ക് മുന്നിൽ അന്തിച്ചുനിൽക്കുകയാണ് അമേരിക്കൻ നാവികസേന. തങ്ങളുടെ എണ്ണ വിതരണവും സുരക്ഷയും അപകടത്തിലായതോടെ, അതുവരെ അമേരിക്കൻ സംരക്ഷണയിൽ കണ്ണുമടച്ച് വിശ്വസിച്ചിരുന്ന പ്രാദേശിക ശക്തികൾക്ക് കാര്യങ്ങൾ വ്യക്തമായിക്കഴിഞ്ഞു—അമേരിക്കക്ക് സ്വന്തം താല്പര്യങ്ങളല്ലാതെ ഈ മേഖലയുടെ സുരക്ഷയിൽ ഒരു ഉറപ്പും നൽകാനാവില്ല!...ഇറാനുമായുള്ള സംഘർഷത്തിൽ അമേരിക്ക പൂർണ്ണമായി പരാജയപ്പെടുകയും ഇസ്രയേൽ ഒറ്റപ്പെടുകയും ചെയ്തതോടെ, പശ്ചിമേഷ്യൻ സുരക്ഷാ ഭൂപടം അതിവേഗം മാറുകയാണ്. പുതിയ വാർത്തകൾ സൂചിപ്പിക്കുന്നത് സൗദി അറേബ്യയും തുർക്കിയും വൻതോതിൽ ആയുധങ്ങൾ സംഭരിക്കാൻ തുടങ്ങിയിരിക്കുന്നു എന്നാണ്! നിലവിലുള്ള ശക്തിസന്തുലിതാവസ്ഥ പൂർണ്ണമായും മാറിയതോടെ, അമേരിക്കയെ മാത്രം വിശ്വസിച്ച് ഇരുന്നാൽ പണി കിട്ടുമെന്ന് ഉറപ്പായ സൗദി അറേബ്യ, സ്വന്തമായി സിവിലിയൻ ആണവ ശേഷി കൈവരിക്കാനുള്ള നീക്കങ്ങൾ അതിവേഗത്തിലാക്കി.

അത്രയുമല്ല, പാകിസ്ഥാനുമായി ചേർന്ന് അതിശക്തമായ തന്ത്രപരമായ പ്രതിരോധ സഹകരണമാണ് സൗദി ഇപ്പോൾ കെട്ടിപ്പടുക്കുന്നത്. മറുഭാഗത്ത്, നാറ്റോ അംഗമായ തുർക്കിയാകട്ടെ അഞ്ചാം തലമുറ എഫ്-35 സ്റ്റെൽത്ത് ഫൈറ്റർ ജെറ്റുകൾ സ്വന്തമാക്കാനുള്ള നീക്കങ്ങൾ വീണ്ടും സജീവമാക്കിയിരിക്കുന്നു. പശ്ചിമേഷ്യയിൽ ഇസ്രയേലിന്റെ മാത്രം കുത്തകയായിരുന്ന സൈനിക മേധാവിത്വത്തെ ഇനി വെല്ലുവിളിക്കാൻ തങ്ങളും സജ്ജമാണെന്ന ശക്തമായ സന്ദേശമാണ് സൗദിയും തുർക്കിയും നൽകുന്നത്.

ഇതുവരെ ദീർഘകാലത്തെ 'ആണവ അവ്യക്തത' നയത്തിനു പിന്നിൽ ഒളിച്ചിരുന്ന് മേഖലയിൽ ആധിപത്യം പുലർത്തിയിരുന്ന ഇസ്രയേലിന് ഇത് വലിയൊരു തിരിച്ചടിയാണ്. ട്രംപിന്റെയും ഇസ്രയേലിന്റെയും ഏകപക്ഷീയമായ ആക്രമണങ്ങൾ കാരണം പശ്ചിമേഷ്യ ഒന്നാകെ ഇപ്പോൾ ഒരു പുതിയ ആയുധ മത്സരത്തിലേക്ക് തള്ളിയിടപ്പെട്ടിരിക്കുന്നു. അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ തണലിൽ ഇസ്രയേൽ നടത്തിയ അഹങ്കാരത്തിന്റെ വിലയാണ് ഇപ്പോൾ ഈ മേഖല മുഴുവൻ അനുഭവിക്കുന്നത്....ചുരുക്കത്തിൽ, ഇറാനെ ഇല്ലാതാക്കാൻ ഇറങ്ങിപ്പുറപ്പെട്ട ട്രംപിനും നെതന്യാഹുവിനും മുന്നിൽ ഇതാ പുതിയൊരു പോർമുഖം തുറക്കുകയാണ്. മിഡിൽ ഈസ്റ്റിലെ ഓരോ രാജ്യങ്ങളും സ്വന്തം ആയുധപ്പുരകൾ നിറയ്ക്കുമ്പോൾ, അമേരിക്കയുടെ തന്ത്രപരമായ സ്വാധീനം അവിടെ എന്നെന്നേക്കുമായി അസ്തമിക്കുകയാണ്!

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User