വന്ദേമാതരം പാടിയില്ല ; BJP നേതാവിന്റെ ചൊറിച്ചൽ തീർത്ത് ജിന്റോ ജോൺ

വന്ദേമാതരം വിവാദത്തിൽ ബിജെപി നേതാവ് എസ്. സുരേഷിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് വക്താവ് ജിന്റോ ജോൺ.

Aug 15, 2026 - 11:59
Updated: 40 minutes ago
0
വന്ദേമാതരം പാടിയില്ല ; BJP നേതാവിന്റെ ചൊറിച്ചൽ തീർത്ത് ജിന്റോ ജോൺ

സ്വതന്ത്ര ദിനാഘോഷ ചടങ്ങിൽ  വന്ദേമാതരം പാടിയില്ല.സാധാരണ പതിവ് പോലെ ജനഗണമന പാടി ചടങ്ങുകൾ ഗംഭീരമാക്കി. കോൺഗ്രസ്സിനെയും മുഖ്യമന്ത്രി സതീശനെയും  രാജ്യസ്നേഹം പഠിപ്പിക്കാൻ വന്ന പുതിയ അഭിനവ രാജ്യസ്നേഹി ഇപ്പോൾ  മാളത്തിൽ ഒളിച്ചുവെന്നാണ് കേട്ടത്. അതായത്, സ്വാതന്ത്ര്യ ദിനത്തില്‍ പതാക ഉയര്‍ത്തുമ്പോള്‍ മുഖ്യമന്ത്രി വി ഡി സതീശന്‍ വന്ദേമാതരം മുഴുവനായി പാടിയില്ലെങ്കില്‍ അങ് തീർത്തു കളയും എന്ന് ഒരു ബിജെപി നേതാവ് പറയുന്നത് കേട്ടു. പാണക്കാട്ട് തങ്ങളുടേതല്ല കേരളമെന്നും വി ഡി സതീശൻ വിവരം അറിയുമെന്നുമാണ് ഈ പറഞ്ഞിരിക്കുന്നത്. ചുരുക്കി പറഞ്ഞാൽ  പാർട്ടിയുടെ കൊടിയുടെ പേരിലും മോദിയുടെ ഫോട്ടോയുടെ പേരിലും വരെ പണം അടിച്ചു മാറ്റി പുട്ടടിച്ചു നിൽക്കുന്ന ഒരു മഹാൻ സ്വന്തം പാർട്ടിക്കാരുടെ തന്നെ തല്ലു കൊള്ളാതിരിക്കാൻ വേണ്ടി പറഞ്ഞതാണ് ഇത്. ഇവിടെ ഭരിക്കുന്നത് പാണക്കാട്ട് തങ്ങളല്ലെന്നും വന്ദേമാതരം പാടാതിരുന്നാൽ മുഖ്യമന്ത്രി സതീശന് അതിന്റെ ഭവിഷ്യത്ത് ഗുരുതരമായിരിക്കുമെന്നാണ് ബിജെപി ജനറല്‍ സെക്രട്ടറി എസ് സുരേഷ് പറഞ്ഞത്.. വന്ദേമാതരത്തിലെ ആദ്യത്തെ രണ്ടു പാരഗ്രാഫുകൾ വേണ്ടവര്‍ക്ക് ചൊല്ലാം. മുഴുവന്‍ ചൊല്ലണമെന്നുള്ളവര്‍ക്ക് അങ്ങനെയുമാകാം. ദേശീയഗാനം തന്നെയാണ് പ്രധാനമെന്നുള്ളത് പതിറ്റാണ്ടുകളായി അനുവർത്തിച്ചു വരുന്നതാണ്. രാജ്യത്തെ ഒറ്റുകൊടുക്കാൻ നിന്ന പഴയ രാജ്യദ്രോഹികൾ രാജ്യം ഭരിക്കാൻ വന്നതോടെ പണ്ടത്തേതിൽ പലതും  അനാവശ്യമായി മാറ്റം വരുത്തുകയാണ് എന്നൊരു ആക്ഷേപം ഇപ്പോൾ വരികയാണ്. കേന്ദ്രം ഭരിക്കുന്നവർ എന്തെങ്കിലും നിയമം കൊണ്ടുവന്നാൽ അതിനു സർക്കുലർ ഇറങ്ങും . അതിൽ പറ്റുമെങ്കിൽ യോജിച്ചുപോകണം എന്നുള്ളതുണ് മാന്യതയുള്ള ഒരു നേതാവ് പരസ്പ്പരം പറയേണ്ടത്. അല്ലാതെ ഒരു മുഖ്യമന്ത്രിയെ പരസ്യമായി വാർത്താസമ്മേളനം വിളിച്ചു ഭീഷണിപ്പെടുത്തുന്നത് വക വെച്ചുകൊടുക്കാൻ കോൺഗ്രസ്സ്  തയ്യാറല്ല. എന്ന് കോൺഗ്രസ്സ് നേതൃത്വം  വ്യക്തമാക്കി കഴിഞ്ഞു.കോൺഗ്രസ്സ് വക്താവ് ജിന്റോ ജോൺ ഇതിനെതിരെ അതിശക്തമായിട്ടാണ് പ്രതികരിച്ചത്. ജിന്റോ ജോണിന്റെ താക്കീത് ഇങ്ങനെയാണ്..

സുരേഷേ നീ പുളുത്തും. കേരളം ഭരിക്കുന്നത് യുഡിഎഫ് ആണ്. ബ്രിട്ടനോട് ഏറ്റുമുട്ടിയ, 80 വർഷങ്ങൾക്ക് മുൻപ് മൂവർണ്ണക്കൊടി ഉയർത്തി സ്വാതന്ത്ര്യദിനം ആഘോഷിച്ച കോൺഗ്രസ്‌ നയിക്കുന്ന സർക്കാരാണ് കേരളം ഭരിക്കുന്നത്. മതേതര മനുഷ്യർ ഒന്നിച്ച് പോരാടി സൃഷ്‌ടിച്ച ഇന്ത്യയിൽ ഈ സ്വാതന്ത്ര്യ ദിനത്തിലും എന്ത് പാടണമെന്ന് നിങ്ങൾ തീരുമാനിക്കണ്ട. സ്വാതന്ത്ര്യ സമരത്തെ ഒറ്റുകൊടുത്തും, മാപ്പെഴുതിയും, ഒളിസേവ ചെയ്തും കിട്ടിയ വെള്ളക്കാരന്റെ മാസവരി കൊണ്ട് വർഗ്ഗീയത വിത്തിട്ട് വളർത്തിയവർ വന്ദേ മാതരത്തിന്റെ  ക്ലാസ്സെടുക്കാറായിട്ടില്ല. സംഘികളുടെ അമ്പലക്കൊള്ളയിൽ നിന്ന് അയോദ്ധ്യയിലെ രാമനെ എങ്കിലും ഒന്ന് സ്വതന്ത്രമാക്കിയിട്ട് പോരേ ഈ കച്ചേരിയും ഭീഷണിയും.
രാജ്യത്തെ ഒറ്റിയത് പോരാഞ്ഞിട്ട് പള്ളി പൊളിച്ച് വർഗ്ഗീയ ലഹളകൾ നടത്തി പണിത രാമന്റെ അമ്പലം പോലും കൊള്ളയടിച്ചു. അയോദ്ധ്യ മുതലുള്ള അമ്പലങ്ങൾ കൊള്ളയടിച്ചവർ അവനവന്റെ പാർട്ടി ഫണ്ടും മോദിയുടെ കട്ടൗട്ടും പാർട്ടി കൊടിയും കട്ടുവിറ്റു. പലചരക്ക് കടയുടെ പേരിൽ വ്യാജ ജിഎസ്ടി ബില്ലും മോദിയുടെ വണ്ടിയുടെ കള്ളബില്ലും ഉണ്ടാക്കി പുട്ടടിച്ചവരൊക്കെ നേരിടാൻ പോകുന്ന ഭവിഷ്യത്ത് ഗുരുതരമായിരിക്കും. കട്ട സംഘികളും കട്ടതിൽ വീതം കിട്ടാത്ത സംഘികളും തമ്മിലുള്ള പോരാട്ടത്തിൽ സംശയ നിഴലിലുള്ള സുരേഷ് 'ജീ'യുടെ ബാറ്ററിയും ബൾബും പീസാകാതെ നോക്കണേ.. എന്ന പരിഹാസം പൂണ്ട താക്കീതാണ് കോൺഗ്രസ്സ് വക്താവ് ജിന്റോ നൽകിയിരിക്കുന്നത്. സത്യത്തിൽ . സ്വാതന്ത്രം കിട്ടിയിട്ട് 80 വർഷം കഴിഞ്ഞതിനു ശേഷം നടത്തുന്ന ചില കാട്ടിക്കൂട്ടലുകൾ വിവരമില്ലായ്മ കൊണ്ട് മാത്രമാണ്. കോൺഗ്രസ്സ് എന്ന പാർട്ടിക്ക് നൂറു കണക്കിന് സ്വാതന്ത്ര സമരസേനാനികളുടെ ചരിത്രം പാരായാനുള്ളപ്പോൾ ബിജെപി ഒരു സവർക്കരെയും കൊണ്ട് ഇങ്ങനെ കളിക്കുകയാണ്. എന്നാൽ ആ സവ്ർക്കരും ബ്രിട്ടീഷുകാർക്ക് മാപ്പെഴുതിക്കൊടുത്തു രക്ഷപ്പെട്ടയാളാണ് എന്നാണ് പറയുന്നത്. അപ്പോൾ സ്വന്തമായി ഒരു സമരപോരാളി പോലുമില്ലാതെ സ്വാതന്ത്രത്തെ സ്വന്തം അക്കൗണ്ടിൽ വരുത്താൻ നോക്കുന്ന ഒരു പാർട്ടിക്കാരന്റെ ജൽപ്പനങ്ങൾ എന്നല്ലാതെ ഇതിനെ പറയാൻ കഴിയില്ല. എന്ത് ഭരണമുണ്ടായിട്ടു എന്ത് കാര്യം, ഇങ്ങനെ ബുദ്ധിയുറക്കാത്ത നേതാക്കന്മാരാണ് പാർട്ടിയുടെ ശാപം എന്ന് ബിജെപി തിരിച്ചറിയുന്നത് നല്ലതാണ്.  ഈ നേതാവിന്റെ മാഹാത്മ്യം തിരുവനന്തപുരത്തു എല്ലാവരും പറയുന്നത് നമ്മളും കേട്ടിട്ടുണ്ട്. 

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User