വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരമാകുമോ? 300 MW വൈദ്യുതി, കായംകുളത്ത് 2000 MWh ബാറ്ററി സ്റ്റോറേജ്

എൻടിപിസിയുമായി നടത്തിയ ചർച്ചയ്ക്ക് പിന്നാലെ കേരളത്തിന് 300 MW വരെ അധിക വൈദ്യുതിയും കായംകുളത്ത് 2000 MWh ബാറ്ററി സ്റ്റോറേജ് സംവിധാനവും ഉൾപ്പെടെയുള്ള പദ്ധതികൾക്ക് ധാരണയായി.

Oct 07, 2026 - 15:20
Updated: 13 hours ago
0
വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരമാകുമോ? 300 MW വൈദ്യുതി, കായംകുളത്ത് 2000 MWh ബാറ്ററി സ്റ്റോറേജ്

മാസങ്ങളായി കേരളത്തെ വലയ്ക്കുന്ന വൈദ്യുതി പ്രതിസന്ധിക്ക് ഒടുവിൽ ശാശ്വത പരിഹാരം കണ്ട് യുഡിഎഫ് സർക്കാർ ജനങ്ങളുടെ ആശങ്ക അകറ്റുകയാണ്. സംസ്ഥാനം അതിരൂക്ഷമായ ഊർജ്ജക്ഷാമത്തിലൂടെയും ജനങ്ങളുടെ വൻ പ്രതിഷേധങ്ങളിലൂടെയും കടന്നുപോയ ഒരു ഘട്ടത്തിലാണ്, ദീർഘവീക്ഷണത്തോടെയുള്ള നിർണ്ണായക തീരുമാനങ്ങളുമായി മുഖ്യമന്ത്രി വി.ഡി. സതീശൻ നേരിട്ട് രംഗത്തിറങ്ങിയിരിക്കുന്നത്. വർദ്ധിച്ചുവരുന്ന വൈദ്യുതി ആവശ്യകത പരിഹരിക്കുന്നതിനും സംസ്ഥാനത്തിന്റെ ഭാവി ഊർജ്ജസുരക്ഷ ഉറപ്പാക്കുന്നതിനുമായി കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ എൻ.ടി.പി.സിയുമായി ഡൽഹിയിൽ നടത്തിയ ഉന്നതതല ചർച്ചയിൽ അതിനിർണ്ണായകമായ തീരുമാനങ്ങളിലാണ് മുഖൈമന്ത്രി എത്തിച്ചേർന്നിരിക്കുന്നത്. പുനരുപയോഗ ഊർജ്ജ സംഭരണം, അടിയന്തര അധിക വൈദ്യുതി ലഭ്യത, സാങ്കേതിക മേഖലയിലെ സഹകരണം എന്നിവയുൾപ്പെടെ നിരവധി മേഖലകളിൽ സമഗ്രമായ ധാരണ ഉണ്ടാക്കാൻ ഈ ചരിത്രപ്രധാനമായ കൂടിക്കാഴ്ചയ്ക്ക് സാധിച്ചു.കേരളത്തിന്റെ ഊർജ്ജ സംഭരണ രംഗത്ത് വൻ കുതിച്ചുചാട്ടത്തിന് വഴിയൊരുക്കുന്ന ബൃഹത്തായ പദ്ധതികളാണ് ഈ ചർച്ചയിലൂടെ യാഥാർത്ഥ്യമാകാൻ പോകുന്നത്. കായംകുളത്ത് 2000 MWh ശേഷിയുള്ള കൂറ്റൻ ബാറ്ററി എനർജി സ്റ്റോറേജ് സിസ്റ്റം  സ്ഥാപിക്കാൻ തീരുമാനമായത് ഇതിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ്. കെ.എസ്.ഇ.ബി, എൻ.ടി.പി.സി, എൻ.ടി.പി.സി ഗ്രീൻ എനർജി ലിമിറ്റഡ് എന്നിവർ സംയുക്തമായി നടപ്പിലാക്കുന്ന ഈ പദ്ധതിക്കായായുള്ള ധാരണാപത്രത്തിൽ ഉടൻ തന്നെ ഒപ്പുവെക്കും. ഇതിനു പുറമെ, തിരുവനന്തപുരം ജില്ലയിലെ പോത്തൻകോടും കണ്ണൂർ ജില്ലയിലെ ശ്രീകണ്ഠപുരത്തും 80 MWh വീതം ശേഷിയുള്ള 'ബെസ്' പദ്ധതികൾ 2027 മാർച്ചോടെ കമ്മീഷൻ ചെയ്യാനും ധാരണയായിട്ടുണ്ട്. പകൽ സമയങ്ങളിൽ ഉത്പാദിപ്പിക്കുന്ന പുനരുപയോഗ ഊർജ്ജം കാര്യക്ഷമമായി സംഭരിച്ച്, വൈകുന്നേരങ്ങളിലെ പീക്ക് സമയങ്ങളിൽ ഉപയോഗിക്കാൻ ഈ സാങ്കേതികവിദ്യ സംസ്ഥാനത്തെ പ്രാപ്തമാക്കും.ജനങ്ങളുടെ കടുത്ത അമർഷത്തിന് കാരണമായ അടിയന്തര വൈദ്യുതി ക്ഷാമത്തിന് താൽക്കാലിക പരിഹാരമെന്ന നിലയിൽ, മഹാരാഷ്ട്രയിലെ എൻ.ടി.പി.സി സിന്നർ പദ്ധതിയിൽ നിന്ന് 300 MW വരെ വൈദ്യുതി ഉടനടി ലഭ്യമാക്കാനുള്ള വഴി തെളിഞ്ഞിട്ടുണ്ട്. യൂണിറ്റിന് 5.18 രൂപ എന്ന തികച്ചും ന്യായമായ നിരക്കിലാണ് ഈ വൈദ്യുതി കേരളത്തിന് ലഭിക്കുക. ഇതോടൊപ്പം, കായംകുളത്ത് നിലവിലുള്ള 27 MW സോളാർ പദ്ധതിയുടെ തുടർനടപടികൾ വേഗത്തിലാക്കാനും ഇതിനാവശ്യമായ പൂർണ്ണ സംസ്ഥാന സഹകരണം ഉറപ്പാക്കാനും യോഗത്തിൽ തീരുമാനമായിട്ടുണ്ട്. കേരളത്തിന്റെ ദീർഘകാല ആവശ്യങ്ങൾ മുൻനിർത്തി സംസ്ഥാനത്തിനായി ഒരു സമർപ്പിത വൈദ്യുതി നിലയം സ്ഥാപിക്കണമെന്ന ശക്തമായ ആവശ്യവും മുഖ്യമന്ത്രി വി.ഡി. സതീശൻ എൻ.ടി.പി.സിക്ക് മുന്നിൽ വെച്ചു. ഇതിന്റെ ആദ്യപടിയായി രാമഗുണ്ടം പവർ പ്ലാന്റിൽ നിന്ന് ആവശ്യമായ വൈദ്യുതി ലഭ്യമാക്കുന്നതിനുള്ള പവർ പർച്ചേസ് കരാർ  ഒപ്പുവെക്കാൻ എൻ.ടി.പി.സി സന്നദ്ധത അറിയിച്ചിട്ടുണ്ട്.

ഭൗതികമായ അടിസ്ഥാനസൗകര്യ വികസനത്തിന് ഒപ്പം കെ.എസ്.ഇ.ബിയുടെ പ്രവർത്തനമികവ് വർദ്ധിപ്പിക്കുന്നതിനുള്ള സാങ്കേതിക സഹകരണവും ഈ കരാറിലൂടെ കേരളത്തിന് ഉറപ്പാക്കാൻ സാധിച്ചു. മാനേജ്‌മെന്റ്, സാങ്കേതിക പ്രവർത്തനം, ആധുനിക വൈദ്യുതി മാനേജ്‌മെന്റ് സംവിധാനങ്ങൾ എന്നിവയിൽ എൻ.ടി.പി.സിയുടെ പ്രൊഫഷണൽ വൈദഗ്ധ്യവും സങ്കേതിക പിന്തുണയും ഇനി മുതൽ കെ.എസ്.ഇ.ബിക്ക് ലഭിക്കും. സാങ്കേതിക തകരാറുകളും ഉത്പാദന വിടവും കാരണം സംസ്ഥാനം നേരിട്ടുകൊണ്ടിരുന്ന പ്രതിസന്ധികൾക്ക് ഈ വിദഗ്ദ്ധ ഉപദേശം വലിയ തുണയാകും. പുനരുപയോഗ ഊർജ്ജം കാര്യക്ഷമമായി സംഭരിച്ചുപയോഗിക്കാനും ലോഡ് ഷെഡ്ഡിംഗ് ഭീഷണി ഒഴിവാക്കാനും ഈ നടപടികൾ സംസ്ഥാനത്തിന് വലിയ കരുത്താകുമെന്നും, വൈദ്യുതി മേഖലയിൽ കേരളം ഒരു പുതിയ യുഗത്തിലേക്ക് കടക്കുകയാണെന്നും മുഖ്യമന്ത്രി ഉറപ്പിച്ചു പറയുന്നു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User