ഇൻഫോപാർക്കിലേക്ക് മെട്രോ: അടുത്ത വർഷം ഓഗസ്റ്റിൽ ഉദ്ഘാടനം നടത്തുമെന്ന് കെഎംആർഎൽ

കലൂർ ജവാഹർലാൽ നെഹ്‌റു സ്റ്റേഡിയം മുതൽ കാക്കനാട് ഇൻഫോപാർക്ക് വരെയാണ് കൊച്ചി മെട്രോയുടെ രണ്ടാം ഘട്ടം.

Jun 11, 2026 - 11:43
0
ഇൻഫോപാർക്കിലേക്ക് മെട്രോ: അടുത്ത വർഷം ഓഗസ്റ്റിൽ ഉദ്ഘാടനം നടത്തുമെന്ന് കെഎംആർഎൽ

കൊച്ചി: കൊച്ചി മെട്രോയുടെ രണ്ടാം ഘട്ടമായ ഇൻഫോപാർക്കിലേക്കുള്ള മെട്രോയുടെ പണികൾ അടുത്ത വർഷം ജൂണോടെ തന്നെ പൂർത്തിയാക്കി ഓഗസ്റ്റിൽ ഉദ്ഘാടനം നടത്താൻ തീരുമാനിച്ച് കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (കെഎംആർഎൽ). കഴിഞ്ഞ വർഷം ഡിസംബറിൽ കമ്മീഷൻ ചെയ്യാൻ ആയിരുന്നു ലക്ഷ്യമെങ്കിലും നിർമാണപ്രവൃത്തികളിലെ വൈകിപ്പോക്കാണ് കെഎംആർഎല്ലിന്റെ സമയക്രമത്തെ ബാധിച്ച് ഒരു വർഷത്തിലേറെ നീണ്ടുപോകാൻ ഇടയാക്കിയത്. കലൂർ ജവാഹർലാൽ നെഹ്‌റു സ്റ്റേഡിയം മുതൽ കാക്കനാട് ഇൻഫോപാർക്ക് വരെയാണ് കൊച്ചി മെട്രോയുടെ രണ്ടാം ഘട്ടം. പദ്ധതിക്കായി ഏഷ്യൻ ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെൻ്റ് ബാങ്കിൽനിന്ന് 1116 കോടി രൂപ വായ്പ എടുക്കാനുള്ള സർക്കാർ അനുമതിയിൽ കാലതാമസം ഉണ്ടായതായാണ് പദ്ധതി വൈകാനുള്ള പ്രധാന കാരണമായി പറയപ്പെടുന്നത്. കൂടാതെ, നിർമാണപ്രവൃത്തികൾക്കിടെ നേരിട്ട വെല്ലുവിളികളും പദ്ധതി ഇഴഞ്ഞുനീങ്ങാൻ കാരണമായി.  

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User