വലിയപറമ്പയിൽ ‘മയങ്ങില്ല കേരളം–റിലാക്സ്’; കുട്ടികൾക്കും മുതിർന്നവർക്കും കളിസ്ഥലവും വിശ്രമകേന്ദ്രവും

നീലേശ്വരം എക്സൈസ് റേഞ്ചിന്റെയും ഗ്രാമപഞ്ചായത്തിന്റെയും സംയുക്ത പദ്ധതി; പാർക്ക് നിർമാണത്തിനായി ശുചീകരണ പ്രവർത്തനങ്ങൾക്കും തുടക്കം

Sep 15, 2026 - 20:04
Updated: 1 day ago
0
വലിയപറമ്പയിൽ ‘മയങ്ങില്ല കേരളം–റിലാക്സ്’; കുട്ടികൾക്കും മുതിർന്നവർക്കും കളിസ്ഥലവും വിശ്രമകേന്ദ്രവും

വലിയപറമ്പ: നീലേശ്വരം എക്സൈസ് റേഞ്ചിന്റെയും വലിയപറമ്പ ഗ്രാമപഞ്ചായത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ നടപ്പാക്കുന്ന ‘മയങ്ങില്ല കേരളം–റിലാക്സ്’ പദ്ധതിക്ക് തുടക്കമായി. പഞ്ചായത്തിന് കീഴിലുള്ള സ്ഥലത്ത് കുട്ടികൾക്കും മുതിർന്നവർക്കുമായി കളിസ്ഥലവും വിശ്രമകേന്ദ്രവും ഒരുക്കുന്നതിന്റെ പ്രവൃത്തി ഉദ്ഘാടനം വലിയപറമ്പ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബുഷറ എം.ടി നിർവഹിച്ചു.

പഞ്ചായത്ത് വൈസ് പ്രസിഡന്റ് മനോജ് അധ്യക്ഷത വഹിച്ച ചടങ്ങിൽ വിമുക്തി മെന്റർ ഗോവിന്ദൻ പി. വിഷയാവതരണം നടത്തി. ഒമ്പതാം വാർഡ് മെമ്പർ ജനാർദനൻ, പടന്നക്കാട്‌പുരം ജി.എഫ്.എച്ച്.എസ് സ്കൂളിലെ എസ്.പി.സി ഇൻചാർജ് പ്രസീത എന്നിവർ ആശംസകൾ നേർന്നു. എക്സൈസ് ഇൻസ്പെക്ടർ ദിനേശൻ കെ. നന്ദി പറഞ്ഞു.

തുടർന്ന് വലിയപറമ്പ പഞ്ചായത്ത് ഹരിതകർമ സേനാംഗങ്ങളുടെയും പടന്നക്കാട്‌പുരം ജി.എഫ്.എച്ച്.എസ് സ്കൂളിലെ എസ്.പി.സി കേഡറ്റുകളുടെയും സഹകരണത്തോടെ പാർക്ക് സ്ഥാപിക്കുന്നതിനായി കണ്ടെത്തിയ സ്ഥലത്ത് ശുചീകരണ പ്രവർത്തനങ്ങൾ നടത്തി. അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് പി. രാജൻ, സിവിൽ എക്സൈസ് ഓഫീസർ മഞ്ചുനാഥൻ വി., പ്രിവന്റീവ് ഓഫീസർ ഗ്രേഡ് ബാബു വി. എന്നിവരും ചടങ്ങിൽ പങ്കെടുത്തു.

What's Your Reaction?

Like Like 1
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User