പി.എസ്.സി. പരീക്ഷയിൽ വീണ്ടും ക്രമക്കേട് ആരോപണം; അഭിമുഖ മാർക്ക് നൽകിയതിൽ ചട്ടലംഘനമെന്ന് പരാതി

Jul 08, 2026 - 10:30
0
പി.എസ്.സി. പരീക്ഷയിൽ വീണ്ടും ക്രമക്കേട് ആരോപണം; അഭിമുഖ മാർക്ക് നൽകിയതിൽ ചട്ടലംഘനമെന്ന് പരാതി

തിരുവനന്തപുരം:ദിവസങ്ങൾ കഴിയുന്തോറും പി.എസ്.സി. പരീക്ഷകളിലെ കൂടുതൽ ക്രമക്കേടുകൾ പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. ഹോട്ടൽ മാനേജ്‌മെന്റ് അസിസ്റ്റന്റ് പ്രൊഫസർ പരീക്ഷയിലാണ് ഏറ്റവും ഒടുവിൽ ഗുരുതര ക്രമക്കേട് കണ്ടെത്തിയിരിക്കുന്നത്. അഭിമുഖത്തിൽ ഉദ്യോഗാർഥികൾക്ക് ചട്ടവിരുദ്ധമായി ഉയർന്ന മാർക്ക് നൽകിയെന്നാണ് ആരോപണം.

എഴുത്തുപരീക്ഷയിൽ 27 ശതമാനം മാർക്ക് നേടിയ ഉദ്യോഗാർഥിക്ക് അഭിമുഖത്തിൽ 20 മാർക്ക് നൽകിയതായാണ് കണ്ടെത്തിയിരിക്കുന്നത്. നിലവിലെ ചട്ടപ്രകാരം, അഭിമുഖത്തിൽ നൽകാവുന്ന പരമാവധി മാർക്ക് എഴുത്തുപരീക്ഷയിൽ നേടിയ മാർക്കിന്റെ 12.02 ശതമാനം മാത്രമാണ്. ഈ ചട്ടം നിലനിൽക്കെയാണ് അഭിമുഖത്തിൽ ഇത്രയും ഉയർന്ന മാർക്ക് നൽകിയതെന്നത് ഗുരുതര വീഴ്ചയായാണ് വിലയിരുത്തപ്പെടുന്നത്. കൂടാതെ, എഴുത്തുപരീക്ഷയിൽ കൂടുതൽ മാർക്ക് നേടിയ ഉദ്യോഗാർഥികളെ പിന്തള്ളിയാണ് അഭിമുഖത്തിന്റെ അടിസ്ഥാനത്തിൽ റാങ്ക് നിർണയിച്ചതെന്ന പരാതിയും ഉയരുന്നുണ്ട്. ഇതുസംബന്ധിച്ച് എഴുത്തുപരീക്ഷയിൽ 92 മാർക്ക് നേടിയ ഒരു ഉദ്യോഗാർഥി പരാതി നൽകിയിട്ടുണ്ട്.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പി.എസ്.സി.ക്കെതിരെ നിരവധി പരാതികളാണ് ഉയരുന്നത്. നേരത്തേയും ആസൂത്രണ ബോർഡിലെ നിയമനങ്ങളിൽ ക്രമക്കേട് നടന്നതായുള്ള ആരോപണങ്ങൾ പുറത്തുവന്നിരുന്നു. ആസൂത്രണ ബോർഡിലെ മൂന്ന് വിഭാഗങ്ങളിലെ ചീഫ് തസ്തികകളിലേക്കുള്ള പൊതുപരീക്ഷയുടെ മൂല്യനിർണയത്തിൽ 10 ഉത്തരങ്ങൾ വിലയിരുത്താതെ ഒഴിവാക്കിയതായി കണ്ടെത്തി. ഇതിൽ രണ്ട് തസ്തികകളുടെ റാങ്ക് പട്ടിക പ്രസിദ്ധീകരിക്കുകയും അതിന്റെ അടിസ്ഥാനത്തിൽ രണ്ട് ഉദ്യോഗാർഥികൾക്ക് നിയമനം നൽകുകയും ചെയ്തു. തുടർന്ന്, ഒരു ഉദ്യോഗാർഥി അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിച്ചതോടെയാണ് മൂല്യനിർണയത്തിലെ പിഴവ് പി.എസ്.സി. സമ്മതിച്ചത്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User