നബിദിന പരിപാടിക്ക് മാലബൾബ് ഇടുന്നതിനിടെ ഷോക്കേറ്റ് യുവാവ് മരിച്ചു

Oct 08, 2022 - 09:37
0
നബിദിന പരിപാടിക്ക് മാലബൾബ് ഇടുന്നതിനിടെ ഷോക്കേറ്റ് യുവാവ് മരിച്ചു


തൃത്താല കപ്പൂരിൽ നബിദിന പരിപാടിക്ക് മാല ബൾബ് ഇടുന്നതിനിടെ ഷോക്കേറ്റ് യുവാവ് മരിച്ചു. കയ്യാലക്കൽ  മുർഷിദ് ( 23 ) മരിച്ചത്. കപ്പൂർ നരിമടയിൽ നബിദിന പരിപാടിക്ക് മാല ബൾബ് ഇടുന്നതിനിടെയാണ് അപകടം ഉണ്ടായത്. ബൾബ് ഇടാൻ വേണ്ടി മരത്തിന്‍റെ മുകളിൽ കയറി വയർ അപ്പുറത്തേക്ക് എറിയുമ്പോൾ ലൈൻ കമ്പിയുടെ മുകളിൽ തട്ടി ഷോക്കേൽക്കുകയായിരുന്നു. അപകടം നടന്ന ഉടൻ തന്നെ മുർഷിദിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല . ചാലിശ്ശേരി പൊലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User