മന്തിക്ക് അധിക ചോറ് ചോദിച്ചു; തിരുവനന്തപുരത്ത് സ്കൂൾ വിദ്യാർഥികൾക്ക് മർദ്ദനം, കടയുടമ ഉൾപ്പെടെ 3 പേർ കസ്റ്റഡിയിൽ
തിരുവനന്തപുരം: മന്തിക്ക് അധികമായി ചോറ് ആവശ്യപ്പെട്ടതിനെച്ചൊല്ലിയുണ്ടായ വാക്കുതർക്കത്തെ തുടർന്ന് സ്കൂൾ വിദ്യാർഥികൾക്ക് മർദ്ദനമേറ്റു. തിരുവനന്തപുരം പേട്ടയിലെ 'കാപ്പിറ്റൽ മന്തി' എന്ന ഹോട്ടലിലാണ് സംഭവം നടന്നത്. എട്ടാം ക്ലാസിലും ഒൻപതാം ക്ലാസിലും പഠിക്കുന്ന പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥികളെയാണ് കടയുടമയും ജീവനക്കാരും ചേർന്ന് മർദ്ദിച്ചത്.
ഇന്ന് ഉച്ചയ്ക്കാണ് സംഭവം നടന്നത്. ഹോട്ടലിൽ നിന്ന് ഹാഫ് മന്തി കഴിച്ച വിദ്യാർത്ഥികൾ അധികമായി ചോറ് ചോദിച്ചതാണ് പ്രകോപനത്തിന് കാരണമായത്. ഫുൾ മന്തി ഓർഡർ ചെയ്യുന്നവർക്ക് മാത്രമേ അധികമായി റൈസ് നൽകാൻ സാധിക്കൂ എന്ന് ജീവനക്കാർ നിലപാടെടുത്തതോടെ വാക്കുതർക്കം ഉടലെടുക്കുകയും ഇത് മർദ്ദനത്തിൽ കലാശിക്കുകയുമായിരുന്നു. സംഭവത്തിൽ കുട്ടികളുടെ ബന്ധുക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കടയുടമ ഉൾപ്പെടെ മൂന്നുപേരെ പേട്ട പോലീസ് കസ്റ്റഡിയിലെടുത്തു.
വാക്കുതർക്കങ്ങൾ അക്രമത്തിലേക്ക് കടന്നാൽ ഉടൻ തന്നെ അടുത്തുള്ള പോലീസ് സ്റ്റേഷനിലോ 112 എന്ന എമർജൻസി നമ്പറിലോ ബന്ധപ്പെട്ട് പരാതി നൽകുക.ശുചിത്വമില്ലായ്മയോ കേടായ ഭക്ഷണ വിതരണമോ ശ്രദ്ധയിൽപ്പെട്ടാൽ 1800 425 1125 എന്ന ടോൾ ഫ്രീ നമ്പറിലോ Toll Free Food Safety Kerala ആപ്പ് വഴിയോ ഭക്ഷ്യസുരക്ഷാ വകുപ്പിനെ അറിയിക്കാം.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Wow
0
Sad
0
Angry
0
Comments (0)