അമിത്ഷാ തീർന്നു; ഞെട്ടിക്കുന്ന കണക്ക് നിരത്തി കേന്ദ്രത്തിന്റെ ആണി പറിച്ച് കബിൽ സിബൽ

രാജ്യസഭയിൽ കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കപിൽ സിബൽ. പരീക്ഷാ ചോർച്ചകൾക്ക് നിയമം മാത്രം മതിയാകില്ലെന്നും വിദ്യാഭ്യാസ മേഖലയിലെ അധ്യാപക ഒഴിവുകളും തൊഴിലില്ലായ്മയും ഉൾപ്പെടെയുള്ള അടിസ്ഥാന പ്രശ്നങ്ങൾ പരിഹരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

Aug 01, 2026 - 16:49
0
അമിത്ഷാ തീർന്നു; ഞെട്ടിക്കുന്ന കണക്ക് നിരത്തി കേന്ദ്രത്തിന്റെ ആണി പറിച്ച് കബിൽ സിബൽ

ആഭ്യന്തരമന്ത്രി എന്തുകൊണ്ട് സംസാരിക്കുന്നില്ല? കാരണം അദ്ദേഹത്തിന് ഉത്തരമില്ല. രാജ്യസഭയിൽ കബിൽ സിബലിന്റെ ഈ വാക്കുകൾ മുഴങ്ങി കേൾക്കുകയായിരുന്നു. പരീക്ഷാ ചോർച്ചകളും വിദ്യാഭ്യാസ മേഖലയിലെ അഴിമതിയും രാജ്യത്ത് വൻ വിവാദമായിരിക്കെ, കേന്ദ്ര സർക്കാരിനെ പൂർണ്ണമായും പ്രതിക്കൂട്ടിൽ നിർത്തിക്കൊണ്ടാണ് മുതിർന്ന അഭിഭാഷകനും എംപിയുമായ കപിൽ സിബൽ വീണ്ടും രംഗത്തെത്തിയിരിക്കുന്നത്.വെറുമൊരു 'പേപ്പർ ലീക്ക് ബിൽ' കൊണ്ടുവന്നത് കൊണ്ട് മാത്രം ഇന്ത്യയിലെ വിദ്യാഭ്യാസ സമ്പ്രദായത്തിലെ ആഴത്തിലുള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയില്ലെന്നാണ് അദ്ദേഹം വാദിക്കുന്നത്. നീറ്റ് പരീക്ഷയിൽ കണ്ട ക്രമക്കേടുകൾ വെറുമൊരു തുടക്കം മാത്രമാണ്. വിദ്യാർത്ഥികളുടെ യഥാർത്ഥ പ്രശ്നം കേവലം പരീക്ഷ ചോർച്ച മാത്രമല്ല, രാജ്യത്ത് വർദ്ധിച്ചു വരുന്ന തൊഴിലില്ലായ്മയും വിദ്യാഭ്യാസ സമ്പ്രദായത്തോട് അവർക്ക് നഷ്ടപ്പെട്ട വിശ്വാസ്യതയുമാണെന്ന് അദ്ദേഹം ഓർമ്മിപ്പിക്കുന്നു.തന്റെ വാദങ്ങൾക്ക് ബലം നൽകാൻ ഞെട്ടിക്കുന്ന ചില കണക്കുകളാണ് അദ്ദേഹം സഭയിൽ നിരത്തിയത്. 

ഇന്ന് ഇന്ത്യയിലെ ഒരു ലക്ഷത്തിലധികം സ്കൂളുകളിൽ ഒരൊറ്റ അധ്യാപകൻ മാത്രമാണ് ഉള്ളത്! സ്കൂളുകളുടെ അവസ്ഥ ഇതാണെങ്കിൽ, രാജ്യത്തിന്റെ അഭിമാനമായ ഐഐടി, ഐഐഎം, ഐഐഎസ്ഇആർ തുടങ്ങിയ ഉന്നത പഠന കേന്ദ്രങ്ങളിൽ 28 ശതമാനം മുതൽ 56 ശതമാനം വരെ അധ്യാപക തസ്തികകൾ ഒഴിഞ്ഞുകിടക്കുകയാണ്. സർവകലാശാലകളിൽ 40 ശതമാനത്തോളം അധ്യാപകരില്ലാതെയാണ് ക്ലാസുകൾ മുന്നോട്ട് പോകുന്നത്.ഇതിനെല്ലാം പുറമെയാണ് രാജ്യത്തെ രൂക്ഷമായ തൊഴിൽ പ്രതിസന്ധി. ഉന്നത വിദ്യാഭ്യാസം നേടുന്ന 81 ശതമാനം കുട്ടികൾക്കും പഠിച്ചിറങ്ങിയാൽ ജോലി ലഭിക്കുന്നില്ല! നമ്മൾ നൽകുന്ന വിദ്യാഭ്യാസവും ഇന്നത്തെ തൊഴിൽ വിപണിയും തമ്മിൽ എത്രത്തോളം വലിയ വിടവുണ്ടെന്ന് ഈ കണക്കുകൾ വ്യക്തമാക്കുന്നു.തൊലിപ്പുറത്തെ താൽക്കാലിക പരിഹാരങ്ങൾ കൊണ്ട് ജനങ്ങളുടെ കണ്ണിൽ പൊടിയിടാതെ, വിദ്യാഭ്യാസ മേഖലയിൽ ആഴത്തിലുള്ളതും സമഗ്രവുമായ മാറ്റങ്ങൾ കൊണ്ടുവരാൻ സർക്കാർ തയ്യാറാകണം എന്ന് ശക്തമായ ഭാഷയിലാണ് അദ്ദേഹം ആവശ്യപ്പെട്ടത്. കേന്ദ്ര സർക്കാരിന്റെ പരാജയങ്ങൾ ഒന്നൊന്നായി എണ്ണിപ്പറഞ്ഞുള്ള കപിൽ സിബലിന്റെ ഈ പ്രസംഗം ഇപ്പോൾ സോഷ്യൽ മീഡിയയിലും വൻ ചർച്ചയായി മാറിയിരിക്കുകയാണ്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User