തിരുവനന്തപുരം ഡിസിസി ഓഫീസിന് നേരെ കല്ലേറ്; ചില്ലുകൾ തകർന്നു,
ആനാവൂർ മണ്ഡലം കമ്മിറ്റി ഓഫീസിനും തീയിട്ടു
തിരുവനന്തപുരം: തലസ്ഥാനത്ത് കോൺഗ്രസ് ഓഫീസുകൾക്ക് നേരെ ആക്രമണം. തിരുവനന്തപുരം ഡിസിസി ഓഫീസിന് നേരെയുണ്ടായ കല്ലേറിൽ കെട്ടിടത്തിന്റെ ചില്ലുകൾ തകർന്നു. നെയ്യാറ്റിൻകരയ്ക്ക് സമീപം പാലിയോട് കോൺഗ്രസ് ആനാവൂർ മണ്ഡലം കമ്മിറ്റി ഓഫീസിന് നേരെയും ആക്രമണമുണ്ടായി. ഓഫീസിന് തീയിട്ടു.
രാത്രി 11 മണിയോടെയാണ് ആനാവൂർ മണ്ഡലം കമ്മിറ്റി ഓഫീസിന് നേരെ ആക്രമണമുണ്ടായത്. പാർട്ടി ഓഫീസിന്റെ പിൻഭാഗത്തുകൂടി എത്തിയ അക്രമികൾ ഓടുമേഞ്ഞ പഴയ കെട്ടിടത്തിലേക്കും പുറത്തുണ്ടായിരുന്ന ഫ്ലക്സ് ബോർഡുകളിലേക്കും ദ്രാവകം ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങൾ ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്.
അതേസമയം, ആക്രമണം നടന്ന തിരുവനന്തപുരം ഡിസിസി ഓഫീസ് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല സന്ദർശിച്ചു. അക്രമികൾ ആരായാലും ശക്തമായ നടപടി സ്വീകരിക്കുമെന്ന് ചെന്നിത്തല പറഞ്ഞു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Wow
0
Sad
0
Angry
0
Comments (0)