ഇന്ത്യൻ EVM അമേരിക്കയിലേക്ക്? ട്രംപിന്റെ പ്രശംസയ്ക്ക് കോൺഗ്രസിന്റെ പരിഹാസ മറുപടി

ഇന്ത്യൻ തിരഞ്ഞെടുപ്പ് സംവിധാനത്തെയും ഗ്യാനേഷ് കുമാറിന്റെ പരാമർശങ്ങളെയും പ്രശംസിച്ച ട്രംപിനെ പരിഹസിച്ച്, EVM-കളും മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറെയും അമേരിക്കയിലേക്ക് അയക്കാമെന്ന് കോൺഗ്രസ്.

Aug 19, 2026 - 13:27
0
ഇന്ത്യൻ EVM അമേരിക്കയിലേക്ക്? ട്രംപിന്റെ പ്രശംസയ്ക്ക് കോൺഗ്രസിന്റെ പരിഹാസ മറുപടി

ആദ്യം തന്നെ ഒരു കാര്യം ഓർമ്മപ്പെടുത്താം. എല്ലാം ചുട്ടുചാമ്പലാക്കുമെന്നു പറഞ്ഞ് ഇറാനുമായി യുദ്ധത്തിന് പുറപ്പെട്ട ഡൊണാൾഡ് ട്രംപ്, മാസം ആറ് കഴിഞ്ഞിട്ടും ഒരു ചുക്കും ചെയ്യാൻ കഴിയാതെ വിയർത്തുനിൽക്കുകയാണ്. അമേരിക്കയുടെ പകുതി സൈനിക ശക്തി നശിപ്പിച്ച ഈ കിളവനെ കാത്ത് അമേരിക്കയിലെ പ്രതിഷേധക്കാർ തുടലുപൊട്ടിക്കുകയാണ്. ഇനിയൊരു തിരഞ്ഞെടുപ്പ് വന്നാൽ ട്രംപിനെ തോൽപ്പിച്ച് ഭിത്തിയിൽ ഒട്ടിക്കുമെന്നുറപ്പായിരിക്കുന്നു. അപ്പോഴാണീ തിരഞ്ഞെടുപ്പിന്റെ രീതി മാറ്റി പരീക്ഷിക്കാൻ ട്രംപ് നോക്കുന്നത്, അനായാസം ജയിച്ചുവരാൻ വേണ്ടി. അതിനായി അവർ തിരഞ്ഞെടുത്തത് ഇന്ത്യയിലെ ഇ.വി.എം. തന്നെയെന്ന് നോക്കണം.നമ്മുടെ രാജ്യത്തെ തിരഞ്ഞെടുപ്പ് രീതി ഏറ്റവും മികച്ചതാണ്, അതിൽ സംശയമൊന്നുമില്ല. ലോകത്തെ തന്നെ ജനാധിപത്യത്തിന്റെ സൗന്ദര്യം വിളിച്ചോതുന്ന ഒന്നാണ് ഇന്ത്യൻ ജനാധിപത്യം. അത് ലോകരാജ്യങ്ങൾ മാതൃകയാക്കാൻ ശ്രമിച്ചാൽ അതിൽ കുറ്റം പറയാനുമാകില്ല. പക്ഷെ ഇന്നത്തെ അവസ്ഥ നോക്കിയാൽ അതിദയനീയം തന്നെയാണ്. അട്ടിമറി നടക്കുന്നു എന്ന് വ്യാപക പരാതി ഉയർന്നുകഴിഞ്ഞു. അതിനിടയിലാണ് അമേരിക്കൻ പ്രസിഡന്റ് ട്രംപിന് ഈ വോട്ടിങ് സിസ്റ്റം അങ്ങ് വല്ലാതെ ബോധിച്ചത്.

അതായത്, കർശനമായ പൗരത്വ തെളിവുകളും ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡുകളും നിർബന്ധമാക്കുന്ന ‘സേവ് അമേരിക്ക ആക്ട്’ എത്രയും വേഗം പാസാക്കണമെന്ന് അഭിപ്രായപ്പെട്ടുകൊണ്ടാണ് ട്രംപ് ഇന്ത്യയിലെ തിരഞ്ഞെടുപ്പ് രീതിയെ പ്രശംസിച്ചത്. 65 കോടിയിലധികം ആളുകൾ വോട്ട് ചെയ്ത ഇന്ത്യയുടെ ജനാധിപത്യ രീതി അമേരിക്കയിലും നടപ്പിലാക്കുന്നതിനെക്കുറിച്ചാണ് ട്രംപ് പറയുന്നത്. അതിൽ തന്നെ, മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ അമേരിക്കയുടെ ഈ വോട്ടിങ് സമ്പ്രദായത്തിൽ കൊണ്ടുവരേണ്ട മാറ്റങ്ങളെക്കുറിച്ച് പറഞ്ഞതിനെ അഭിനന്ദിക്കുകയും ചെയ്യുകയാണ് ഡൊണാൾഡ് ട്രംപ്.അതോടെയാണ് കോൺഗ്രസിന് കലികയറിയത്. ഇന്ത്യയിലെ വോട്ടിങ് സംവിധാനവും ഇ.വി.എം. നിഷ്പക്ഷതയും തകർത്തുകളഞ്ഞ ഒരാളെ പ്രശംസിച്ച അമേരിക്കൻ പ്രസിഡന്റിന് കോൺഗ്രസിന്റെ മറുപടി അയച്ചിട്ടുണ്ട്. അതായത്, മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ അമേരിക്കയിലേക്ക് കൊണ്ടുപോകൂ, അടുത്ത വിമാനത്തിൽ ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങൾ, അഥവാ ഇ.വി.എം., അങ്ങോട്ട് അയക്കാമെന്നാണ് കോൺഗ്രസ് പരിഹസിച്ചത്.

ഗ്യാനേഷ് കുമാറിനെ ഉദ്ധരിച്ചുകൊണ്ട്, വോട്ടർമാർക്ക് കർശനമായ പൗരത്വ വ്യവസ്ഥകൾ നിർദേശിക്കുന്ന ‘സേവ് അമേരിക്ക ആക്ട്’ പാസാക്കണമെന്ന് ആവശ്യപ്പെട്ട് ട്രൂത്ത് സോഷ്യലിലാണ് ട്രംപ് ഇന്ത്യയിലെ തിരഞ്ഞെടുപ്പ് സമ്പ്രദായത്തെ പുകഴ്ത്തിയത്. സാധുവായ ഒരു ഫോട്ടോ ഐ.ഡി. പോലുമില്ലാതെ അമേരിക്കയിൽ എങ്ങനെയാണ് തിരഞ്ഞെടുപ്പ് നടത്താൻ സാധിക്കുന്നത് എന്ന ഗ്യാനേഷിന്റെ ചോദ്യമാണ് ട്രംപ് തന്റെ പോസ്റ്റിൽ കുറിച്ചിരുന്നത്.ഇതിന് പിന്നാലെയാണ് പരിഹാസവുമായി കോൺഗ്രസ് രംഗത്തുവന്നത്. ‘പ്രിയപ്പെട്ട ഡൊണാൾഡ് ട്രംപ്, ഗ്യാനേഷ് കുമാറിനെ ദയവായി അമേരിക്കയിലേക്ക് കൊണ്ടുപോകൂ. അദ്ദേഹത്തെ അവിടെത്തന്നെ നിർത്തിക്കോളൂ. അടുത്ത വിമാനത്തിൽ ഞങ്ങളുടെ ഇ.വി.എമ്മുകളെല്ലാം അങ്ങോട്ട് അയക്കാം. നിങ്ങൾ ഞങ്ങളോട് കാണിച്ച എല്ലാ അധിക്ഷേപങ്ങൾക്കും ആക്ഷേപങ്ങൾക്കും പകരമായി ഞങ്ങൾക്ക് നിങ്ങളോട് ഇത്രയെങ്കിലും ചെയ്യാനാകുമല്ലോ’ എന്നായിരുന്നു കോൺഗ്രസിന്റെ പരിഹാസം.

അതായത്, അമേരിക്കയിലെ ജനങ്ങൾ മുഴുവൻ വെറുത്തുപോയ ഡൊണാൾഡ് ട്രംപ് എന്ന ഭരണാധികാരി നരേന്ദ്ര മോദിയുടെ വലിയ ചങ്ങാതിയാണ് എന്ന് എല്ലാവർക്കുമറിയാം. അദ്ദേഹം വീണ്ടും അമേരിക്കയിൽ അധികാരത്തിൽ വരാൻ ഇവിടെ മോദിഭക്തരെല്ലാം ആഗ്രഹിക്കുന്നുമുണ്ടാകാം. അപ്പോഴാണ് തിരഞ്ഞെടുപ്പിൽ വരുത്തേണ്ട മാറ്റങ്ങളെക്കുറിച്ച് ഇന്ത്യയിലെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ അമേരിക്കയ്ക്ക് ക്ലാസ് എടുക്കുന്നത്.എങ്ങനെയെങ്കിലും തട്ടിപ്പ് നടത്തി വീണ്ടും അധികാരത്തിലെത്താമെന്ന് കരുതുന്ന ട്രംപിന് ബുദ്ധി പറഞ്ഞുകൊടുക്കുകയും അതിന് ട്രംപ് ഗ്യാനേഷ് കുമാറിനെ പുകഴ്ത്തുകയും ചെയ്യുമ്പോൾ ഒരു കാര്യം ഉറപ്പിക്കാം. ഡൊണാൾഡ് ട്രംപ് എന്ന പുറത്താക്കപ്പെടാൻ പോകുന്ന ഭരണാധികാരിയും ഇന്ത്യയിൽ ഇപ്പോൾ നടക്കുന്ന തിരഞ്ഞെടുപ്പ് രീതിയെ ആഗ്രഹിക്കുന്നു എന്നുള്ളതാണ്. അങ്ങനെയെങ്കിലും രക്ഷപ്പെടാൻ കഴിയുമോ എന്നാണ് അദ്ദേഹം ചിന്തിക്കുന്നത്.തോൽക്കുമെന്നുറപ്പിച്ച ഒരാൾ ഈ സിസ്റ്റത്തെ ആഗ്രഹിക്കുമ്പോഴാണ് രാജ്യം കൂടുതൽ ആശങ്കപ്പെടേണ്ടത്. ഏതായാലും, മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെയും ഇ.വി.എമ്മിനെയും അമേരിക്കയിലേക്ക് അയക്കാം എന്ന് പറഞ്ഞ കോൺഗ്രസിന്റെ വാക്കുകൾ വെറും പരിഹാസമല്ല, അതൊരു ഓർമ്മപ്പെടുത്തൽ കൂടിയാണ്. 

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User