രാത്രിയിൽ കൂടുതലും ട്രെയിനിൽ യാത്ര ചെയ്യുന്നവരാണോ നിങ്ങൾ? എങ്കിൽ ഈ പൊടികൈകൾ അറിഞ്ഞുവെച്ചോളു

Jun 28, 2026 - 11:13
0
രാത്രിയിൽ കൂടുതലും ട്രെയിനിൽ യാത്ര ചെയ്യുന്നവരാണോ നിങ്ങൾ? എങ്കിൽ ഈ പൊടികൈകൾ അറിഞ്ഞുവെച്ചോളു

നമ്മളിൽ ഏറിയ പേരും ദൂര യാത്രയ്ക്കായി ആശ്രയിക്കുന്നത് ട്രെയിനിനെ ആണ്. യാത്ര ചിലവ് സംബന്ധിച്ചും യാത്ര സൗകര്യവും നോക്കുകയാണെങ്കിൽ രാത്രയിൽ ട്രെയിൻ യാത്ര തന്നെ ആണ് കൂടുതൽ സൗകര്യം.എങ്കിലും രാത്രി യാത്രയിൽ നമ്മൾ ശ്രദിക്കേണ്ട കുറച്ച കാര്യങ്ങൾ ഉണ്ട്. അത് ഏതൊക്കെയാണെന്ന് നമുക്ക് നോക്കാം. 

രാത്രയിൽ നമ്മൾ യാത്ര ചെയ്യുമ്പോൾ ഒരുപാട് ബാഗുകൾ ഉണ്ടെങ്കിൽ അത് പലയിടത്തായി വെക്കാതെ ഒരുമിച്ച് വെക്കുന്നതാവും നല്ലത്. ഒപ്പം നല്ല രീതിക്ക് ബാഗുകളോ സ്ട്രാപ്പുകളോ ഉപയോഗിച്ച് എല്ലാ ബാഗുകളും കൂട്ടി ഒരുമിച്ച് ലോക്ക് ചെയ്ത് വെക്കുന്നതാവും ബുദ്ധി. കാരണം, കള്ളന്മാർ ഒരു ബാഗുകളിൽ ഒന്ന് എടുക്കാൻ ശ്രമിക്കുമ്പോൾ ബാക്കിയുള്ളതും കൂടെ പോരും. അത് മോഷണം തടയാൻ നിങ്ങളെ സഹായിക്കും. കൂടാതെ, നമ്മുടെ ബാഗുകൾ അല്ലെങ്കിൽ ട്രോളി സ്യുട്ട്കേസ് പോലുള്ളവ നമ്മൾ ഇരിക്കുന്ന സ്ഥലങ്ങളിൽ തന്നെ സൂക്ഷിക്കാൻ പരമാവധി ശ്രമിക്കുക ഇതും മോഷണം തടയാൻ ഉപകാരപ്പെടും. അതേസമയം, ബാഗ് മറ്റുള്ളവരെ ഏൽപ്പിക്കുന്നതും ഒഴിവാക്കുക. അത് ഒട്ടും സുരക്ഷിതമല്ല. അപരിചിതര്‍ നിങ്ങളുടെ സാധനങ്ങള്‍ മോഷ്ടിച്ചേക്കാം. അതിനാല്‍, ഒറ്റയ്ക്ക് യാത്ര ചെയ്യുകയാണെങ്കില്‍ എല്ലായ്‌പ്പോഴും വിലപിടിപ്പുള്ള വസ്തുക്കള്‍ സ്വയം സൂക്ഷിക്കുക. പരമാവധി വിലപിടിപ്പുള്ള വസ്തുക്കൾ അതായത് പണം, ആഭരണം പോലുള്ള വസ്തുക്കൾ  ചെറിയ ബാഗിലാക്കി ഉറങ്ങാൻ നേരം നിങ്ങളുടെ പക്കൽ തന്നെ സൂക്ഷിക്കുന്നതാവും നല്ലത്. ഒരു തലയണ പോലെയാക്കി ഉപയോഗിക്കാം. ഇങ്ങനെ ചെയ്യുമ്പോള്‍ ആരെങ്കിലും ബാഗ് തട്ടിയെടുക്കാന്‍ ശ്രമിച്ചാല്‍ ഉടന്‍ തന്നെ അത് മനസ്സിലാകും.

രാത്രയിൽ യാത്ര ചെയുമ്പോൾ ചെയുന്ന ഏറ്റവും വലിയ ഒരു തെറ്റാണ് ഫോൺ ചാർജ് ചെയ്യാനിട്ടിട്ട് ഉറങ്ങാൻ പോകുന്നത്. അത് ഒരിക്കലും ചെയ്യാൻ പാടില്ലാത്ത കാര്യമാണ്. നമ്മൾ ഉറങ്ങുന്ന സമയത്ത് ചാർജ് ചെയ്യാൻ ഇട്ടിരിക്കുന്ന ഫോൺ കള്ളനാമ്മാർക്ക് ല്‌പത്തിൽ മോഷ്ടിക്കാൻ സാധിക്കും. അതുകൊണ്ട് ഉറങ്ങുന്നതുവരെ മാത്രം ഫോണ്‍ ചാര്‍ജ് ചെയ്യുക. ഉറങ്ങുമ്പോഴെല്ലാം ഫോണ്‍ നിങ്ങളുടെ പക്കല്‍ സൂക്ഷിക്കുന്നതാവും ഉജിതം. ഇത്തരത്തിലുള്ള നുറുങ്ങു വഴികൾ ഫലപ്രദമായ രീത്യിൽ ഉപയോഗിച്ചാൽ നിങ്ങളുടെ രാത്രി യാത്ര സുരക്ഷിതവും സൗകര്യപ്രദവുമായിരിക്കും. 

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User