തരംഗമാകുന്നു തൂഫാൻ; നിയമക്കുരുക്ക് മുറുക്കി കൂടുതൽ മാറ്റങ്ങളുമായി രമേശ് ചെന്നിത്തല മുന്നോട്ട്

തരംഗമാകുന്നു തൂഫാൻ; നിയമക്കുരുക്ക് മുറുക്കി കൂടുതൽ മാറ്റങ്ങളുമായി രമേശ് ചെന്നിത്തല മുന്നോട്ട്

തരംഗമാവുകയാണ് തൂഫാൻ. തൂഫാന്റെ വിജയകരമായ തേരോട്ടം നടന്നുകൊണ്ടിരിക്കവേ  തൂഫാനിൽ വലിയ മാറ്റങ്ങൾ കൊണ്ട് വരൻ തന്നെയാണ് ചെന്നിത്തലയുടെ തീരുമാനം.ജൂൺ രണ്ടിന് തുടക്കം കുറിച്ച ഈ സുപ്രധാന പരിപാടി വെറും ഒരു മാസത്തിനുള്ളിൽ തന്നെ ലഹരി മാഫിയയുടെ അടിത്തറ ഇളക്കുന്ന തരത്തിലുള്ള വിജയമാണ് കൈവരിച്ചിരിക്കുന്നത്. ഇതിനോടകം തന്നെ മൂവായിരത്തിലധികം കേസുകൾ രജിസ്റ്റർ ചെയ്യുകയും നാലായിരത്തി അഞ്ഞൂറോളം കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ പോലീസിന് സാധിക്കുകയും ചെയ്‌തതായി മന്ത്രി തന്നെ പറയുകയുണ്ടായി. ഒപ്പം ഇരുപതോളം പേരെ ഡീ അഡിക്ഷൻ സെന്ററിൽ ആക്കിയിട്ടുണ്ട്.  ഏകദേശം എഴുപത് മുതൽ എൺപത് കോടി രൂപ വരെ വിലമതിക്കുന്ന മാരകമായ മയക്കുമരുന്നുകളാണ് ദൗത്യത്തിന്റെ ഭാഗമായി പോലീസ് സേന വിജയകരമായി പിടിച്ചെടുത്തത്.

ഈ വിജയകരമായ തേരോട്ടത്തിന് പിന്നാലെ, ലഹരി മാഫിയ സംഘങ്ങളെ എന്നെന്നേക്കുമായി തുടച്ചുനീക്കുന്നതിനായി തൂഫാൻ ദൗത്യത്തിൽ കടുത്ത മാറ്റങ്ങൾ വരുത്താനാണ് ആഭ്യന്തരമന്ത്രി തീരുമാനിച്ചിരിക്കുന്നത്. ലഹരിക്കടത്തുമായി ബന്ധപ്പെട്ട് അറസ്റ്റിലാകുന്ന കുറ്റവാളികൾക്കെതിരെ 'കാപ്പ' ചുമത്തുമെന്നും അവരുടെ സ്വത്തുക്കൾ പൂർണ്ണമായും കണ്ടുകെട്ടാനുള്ള കർശനമായ നടപടികളിലേക്ക്  നീങ്ങുമെന്നും അദ്ദേഹം വ്യക്തമാക്കി.കേരളക്കരയിലാകെ ആഞ്ഞടിച്ച തൂഫാനുമായി ബന്ധപ്പെട്ടിട്ടുള്ള
പുതിയ മാറ്റങ്ങളെക്കുറിച്ച് ചെന്നിത്തല പറയുന്നുണ്ട്. കുറ്റവാളികൾക്കെതിരെ കർശന നടപടികൾ സ്വീകരിച്ചിരിക്കും. DRA, കസ്റ്റംസ്, നേവി, കോസ്റ്റൽ പോലീസ്  പോലുള്ള കേന്ദ്ര ഏജൻസികളെ താൻ നേരിട്ട് വിളിച്ച് ശക്തമായ ചർച്ചകക്കൊടുവിൽ ഇപ്പോൾ കേരളത്തിൽ സജീവമായി പ്രവർത്തിക്കുന്നുണ്ടെന്ന് രമേശ് ചെന്നിത്തല വ്യക്തമാക്കി. ഒപ്പമാ, സംസ്ഥാനത്തെ എല്ലാ പോലീസുകാരും മയക്കുമരുന്ന് വേട്ടയിലേക്ക് ഇറങ്ങിയിരിക്കുകയാണെന്നും  അദ്ദേഹം പറഞ്ഞു...