ഹെഡ്ഫോൺ വെച്ച് ട്രാക്കിലൂടെ നടന്നു; ആര്യങ്കാവിൽ ട്രെയിൻ തട്ടി യുവാവിന്റെ കൈ അറ്റുപോയി

young man lost his hand and suffered severe injuries

കൊല്ലം: റെയിൽവേ ട്രാക്കിന് സമീപത്തുകൂടി ഹെഡ്ഫോൺ ധരിച്ച് നടക്കവേ ട്രെയിൻ തട്ടി യുവാവിന് ഗുരുതര പരിക്ക്. അപകടത്തിൽ യുവാവിന്റെ ഒരു കൈ അറ്റുപോയി. കൊല്ലം ആര്യങ്കാവ് കോട്ടവാസിലിന് സമീപം ഇന്ന് (വ്യാഴാഴ്ച) ആണ് ദാരുണ അപകടം സംഭവിച്ചത്.

കോട്ടവാസിൽ സ്വദേശിയായ ജോൺ എന്ന യുവാവാണ് അപകടത്തിൽപ്പെട്ടത്. മധുരൈ - ഗുരുവായൂർ എക്സ്പ്രസ് ട്രെയിനാണ് ഇയാളെ തട്ടിയത്. റെയിൽവേ ട്രാക്കിലൂടെ ഹെഡ്ഫോൺ ഉപയോഗിച്ച് നടന്നുപോയതിനാൽ ട്രെയിൻ വരുന്നത് യുവാവിന്റെ ശ്രദ്ധയിൽപ്പെട്ടില്ലെന്നാണ് പ്രാഥമിക വിവരം.

അപകടം നടന്ന ഉടൻ ട്രെയിൻ നിർത്തി അധികൃതരും നാട്ടുകാരും ചേർന്ന് യുവാവിനെ പുനലൂരിലെ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.