മദ്യപിച്ച് വാഹനാപകടമുണ്ടാക്കാൻ ശ്രമം: യൂട്യൂബർ ധന്യ (ഹെലൻ ഓഫ് സ്പാർട്ട)യ്‌ക്കെതിരെ കേസ്

Case Registered Against YouTuber 'Helen of Sparta' for Drunk Driving

മദ്യപിച്ച് വാഹനാപകടമുണ്ടാക്കാൻ ശ്രമം: യൂട്യൂബർ ധന്യ (ഹെലൻ ഓഫ് സ്പാർട്ട)യ്‌ക്കെതിരെ കേസ്
ധന്യ

കാസർകോട്: കുമ്പളയിൽ മദ്യപിച്ച് അശ്രദ്ധമായി വാഹനം ഓടിച്ചതിന് വനിതാ യൂട്യൂബർക്കെതിരെ പോലീസ് കേസെടുത്തു. 'ഹെലൻ ഓഫ് സ്പാർട്ട' എന്ന പേരിൽ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയയായ പെരുമ്പള സ്വദേശി ധന്യ എസ്.ആറിന് (28) എതിരെയാണ് കുമ്പള പോലീസ് കേസ് രജിസ്റ്റർ ചെയ്തത്.

വാഹന പരിശോധനയ്ക്കിടെ നിർത്താതെ, മനുഷ്യജീവന് അപകടമുണ്ടാക്കുന്ന രീതിയിൽ പ്രതി കാറുമായി കടന്നുകളഞ്ഞെന്നാണ് എഫ്.ഐ.ആറിൽ വ്യക്തമാക്കുന്നത്.സംഭവത്തിൽ പോലീസ് തുടർനടപടികളിലേക്ക് കടന്നിട്ടുണ്ട്.