വി.ഡി.സതീശൻ സര്‍ക്കാരിന്റെ ആദ്യ നയപ്രഖ്യാപനം ഇന്ന്; യു.ഡി.എഫ് ഗ്യാരണ്ടികളില്‍ ഊന്നി പ്രഖ്യാപനങ്ങള്‍ #VDSatheesan #UDF

രാവിലെ 9 മണിക്ക് ആരംഭിക്കുന്ന നയപ്രഖ്യാപന പ്രസംഗത്തിനായി നിയമസഭയിലെത്തുന്ന ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കറെ മുഖ്യമന്ത്രി വി.ഡി സതീശനും പാര്‍ലമെന്ററി കാര്യ മന്ത്രി സണ്ണി ജോസഫും ചേര്‍ന്ന് സ്വീകരിക്കും.

May 29, 2026 - 07:55
0
വി.ഡി.സതീശൻ സര്‍ക്കാരിന്റെ ആദ്യ നയപ്രഖ്യാപനം ഇന്ന്; യു.ഡി.എഫ് ഗ്യാരണ്ടികളില്‍ ഊന്നി പ്രഖ്യാപനങ്ങള്‍  #VDSatheesan #UDF

കേരളത്തില്‍ അധികാരമേറ്റ വി.ഡി സതീശന്‍ സര്‍ക്കാരിന്റെ ആദ്യ നയപ്രഖ്യാപനം ഇന്ന്. രാവിലെ 9 മണിക്ക് ആരംഭിക്കുന്ന നയപ്രഖ്യാപന പ്രസംഗത്തിനായി നിയമസഭയിലെത്തുന്ന ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കറെ മുഖ്യമന്ത്രി വി.ഡി സതീശനും പാര്‍ലമെന്ററി കാര്യ മന്ത്രി സണ്ണി ജോസഫും ചേര്‍ന്ന് സ്വീകരിക്കും. തിരഞ്ഞെടുപ്പ് വേളയില്‍ യു.ഡി.എഫ് മുന്നോട്ടുവെച്ച പ്രധാന ഗ്യാരണ്ടികള്‍ക്ക് ഊന്നല്‍ നല്‍കിക്കൊണ്ടുള്ളതായിരിക്കും സര്‍ക്കാരിന്റെ ആദ്യ നയപ്രഖ്യാപനം.

സ്ത്രീകളുടെ സൗജന്യയാത്രയും പെന്‍ഷനും, വയോജനവകുപ്പിനും ഊന്നല്‍. സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തല്‍, ഉന്നതവിദ്യാഭ്യാസ മേഖലയിലെ പുരോഗതി, പിന്നോക്ക വിഭാഗങ്ങള്‍ക്കുള്ള പ്രത്യേക പിന്തുണ എന്നിവയും സര്‍ക്കാരിന്റെ മുന്‍ഗണനാ പട്ടികയിലുണ്ട്

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User