ഡൽഹി എയർപോർട്ടിൽ പ്രോട്ടോകോൾ പാളി; പിണറായി വിജയന് വിമാനം നഷ്ടമായ സംഭവം വിവാദത്തിൽ; അടിയന്തരമായി നടപടി വേണമെന്ന് മുഖ്യമന്ത്രി

ഡൽഹി എയർപോർട്ടിൽ പ്രോട്ടോകോൾ പാളി; പിണറായി വിജയന് വിമാനം നഷ്ടമായ സംഭവം വിവാദത്തിൽ; അടിയന്തരമായി നടപടി വേണമെന്ന് മുഖ്യമന്ത്രി

ഡൽഹി വിമാനത്താവളത്തിൽ നാടകീയ രംഗങ്ങൾ! വിമാനം മിസ്സായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ എയർപോർട്ടിൽ കുടുങ്ങിയതോടെ രാഷ്ട്രീയ കേരളം ഒന്നടങ്കം ഞെട്ടിയിരിക്കുകയാണ്. എന്നാൽ അതിലും വലിയ ട്വിസ്റ്റാണ് ഇപ്പോൾ സംഭവിച്ചിരിക്കുന്നത്. ഡൽഹിയിൽ കുടുങ്ങിയ പിണറായിക്ക് ഒടുവിൽ രക്ഷകനായി എത്തിയിരിക്കുന്നത് സാക്ഷാൽ മുഖ്യമന്ത്രി തന്നെയാണ്. ഇതോടെ, വിമാനത്താവളത്തിൽ പ്രോട്ടോകോൾ കാറ്റിൽപ്പറത്തിയ ഉദ്യോഗസ്ഥർക്കെതിരെ ആഞ്ഞടിച്ച് വി.ഡി. സതീശനും രംഗത്തെത്തിയതോടെ സംഭവം വൻ രാഷ്ട്രീയ വിവാദമായി കത്തിപ്പടരുകയാണ്.

 രണ്ടുദിവസത്തെ നിർണായകമായ സി.പി.എം പൊളിറ്റ്‌ബ്യൂറോ യോഗത്തിൽ പങ്കെടുത്ത ശേഷമാണ് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ഡൽഹിയിൽ നിന്നും കേരളത്തിലേക്ക് മടങ്ങാൻ ഒരുങ്ങിയത്. ശനിയാഴ്ച ഉച്ചയ്ക്ക് രണ്ട് മണിക്ക് ശേഷമുള്ള ഇൻഡിഗോ വിമാനത്തിലായിരുന്നു അദ്ദേഹത്തിന് കോഴിക്കോട്ടേക്ക് മടങ്ങേണ്ടിയിരുന്നത്. കൃത്യസമയത്ത് തന്നെ വിമാനത്തിൽ കയറണം എന്ന നിർബന്ധമുള്ളതുകൊണ്ട് പി.ബി യോഗം പൂർണ്ണമായി അവസാനിക്കുന്നതിന് തൊട്ടുമുമ്പ് തന്നെ അദ്ദേഹം പാർട്ടി ആസ്ഥാനത്തുനിന്ന് ഇറങ്ങി വിമാനത്താവളത്തിലേക്ക് തിരിച്ചു. വളരെ കൃത്യസമയത്ത് തന്നെ അദ്ദേഹം ഡൽഹി എയർപോർട്ടിൽ എത്തുകയും ചെയ്തു. എന്നാൽ പിന്നീട് അവിടെ നടന്നത് സങ്കൽപ്പിക്കാൻ പോലും കഴിയാത്ത അനാസ്ഥയാണ്.

 സുരക്ഷാ പരിശോധനകളെല്ലാം കഴിഞ്ഞ് വിമാനത്താവളത്തിലെ വി.ഐ.പി ലോഞ്ചിൽ വിശ്രമിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്. വിമാനം പുറപ്പെടാൻ സമയമാകുമ്പോൾ ഉദ്യോഗസ്ഥർ വന്ന് അറിയിക്കുമെന്നായിരുന്നു ധാരണ. എന്നാൽ വിമാനം പുറപ്പെടുന്നതുമായി ബന്ധപ്പെട്ട യാതൊരു അറിയിപ്പും അനൗൺസ്‌മെന്റും അദ്ദേഹത്തിന് ലഭിച്ചില്ല. ഡൽഹിയിലെ കേരള ഹൗസിന്റെ പ്രോട്ടോകോൾ വിഭാഗത്തിന് സംഭവിച്ച അതീവ ഗുരുതരമായ വീഴ്ചയായിരുന്നു ഇത്. പ്രതിപക്ഷ നേതാവ് വി.ഐ.പി ലോഞ്ചിൽ കാത്തിരിക്കുന്ന വിവരം ഇൻഡിഗോ എയർലൈൻ അധികൃതരുമായി കൃത്യമായി ആശയവിനിമയം നടത്തുന്നതിൽ കേരള ഹൗസിലെ ഉദ്യോഗസ്ഥർ പൂർണ്ണമായി പരാജയപ്പെട്ടു. എയർപോർട്ട് അധികൃതരാകട്ടെ ലോഞ്ചിലെത്തി അദ്ദേഹത്തെ ബോർഡിംഗ് ഗേറ്റിലേക്ക് കൂട്ടിക്കൊണ്ടുപോകാൻ തയ്യാറായതുമില്ല. ഒടുവിൽ വിമാനം പ്രതിപക്ഷ നേതാവിനെ ഡൽഹിയിൽ ഉപേക്ഷിച്ച് പറന്നുയർന്നു!

 ഒരു സംസ്ഥാനത്തെ പ്രതിപക്ഷ നേതാവിന് രാജ്യതലസ്ഥാനത്തെ പ്രധാന വിമാനത്താവളത്തിൽ ഇത്തരമൊരു ദുരവസ്ഥ ഉണ്ടായത് ഒട്ടും അംഗീകരിക്കാം കഴിയാത്തതാണ് . ഇതോടെയാണ് പ്രതിപക്ഷ നേതാവിന് രക്ഷകനായി മുഖ്യമന്ത്രി തന്നെ നേരിട്ട് ഇടപെടുന്നത്. ഈ വൻ പ്രോട്ടോകോൾ വീഴ്ചയിൽ അതൃപ്തി രേഖപ്പെടുത്തിയ മുഖ്യമന്ത്രി, സംഭവത്തിൽ അടിയന്തരമായി ഇടപെടാൻ ഉദ്യോഗസ്ഥർക്ക് കർശന നിർദ്ദേശം നൽകി. മുഖ്യമന്ത്രിയുടെ അടിയന്തര ഇടപെടലിനെത്തുടർന്ന് പിന്നീട് കോഴിക്കോട്ടേക്കുള്ള യാത്ര മാറ്റി, വൈകിട്ട് ഏഴേകാലിനുള്ള വിമാനത്തിൽ കണ്ണൂരിലേക്ക് പോകാൻ പ്രതിപക്ഷ നേതാവിന് അടിയന്തരമായി മറ്റ് യാത്രാസൗകര്യങ്ങൾ ഒരുക്കുകയായിരുന്നു.

എന്നാൽ ഈ സംഭവത്തോടെ ഉദ്യോഗസ്ഥർക്കെതിരെ രൂക്ഷമായ വിമർശനങ്ങളാണ്  വി.ഡി. സതീശൻ ഉന്നയിക്കുന്നത്. ഡൽഹിയിലെ പ്രോട്ടോകോൾ ലാപ്സിന് പിന്നിൽ ഉദ്യോഗസ്ഥരുടെ കടുത്ത അനാസ്ഥയാണെന്നും ഇതിന് ഉത്തരവാദികളായവർക്കെതിരെ കടുത്ത നടപടി വേണമെന്നുമാണ് സതീശന്റെ  പ്രതികരണം. സംഭവം വൻ വിവാദമായതോടെ കേരള ഹൗസ് അഡീഷണൽ റസിഡന്റ് കമ്മീഷണറുടെ നേതൃത്വത്തിൽ അടിയന്തര യോഗം വിളിച്ചു ചേർത്തിട്ടുണ്ട്. ഈ ഗുരുതരമായ സുരക്ഷാ-പ്രോട്ടോകോൾ വീഴ്ചയിൽ എങ്ങനെയാണ് ഇത്രയും വലിയ അബദ്ധം സംഭവിച്ചതെന്ന് വ്യക്തമാക്കാൻ കേരള ഹൗസ് പ്രോട്ടോകോൾ വിഭാഗത്തോട് സർക്കാർ അടിയന്തരമായി വിശദീകരണം ആവശ്യപ്പെട്ടിരിക്കുകയാണ്. ഏതായാലും പ്രതിപക്ഷ നേതാവിന്റെ യാത്ര മുടക്കിയ ആ പ്രോട്ടോകോൾ ജീവനക്കാർക്കെതിരെ കർശനമായ അച്ചടക്ക നടപടികൾ ഉടൻ തന്നെയുണ്ടാകും എന്ന കാര്യത്തിൽ ഉറപ്പാണ്.