എബോള സംശയം; സുഡാൻ സ്വദേശിനിയുടെ പരിശോധനാഫലം നെഗറ്റീവ്

Jun 20, 2026 - 10:45
Updated: 3 months ago
0
എബോള സംശയം; സുഡാൻ സ്വദേശിനിയുടെ പരിശോധനാഫലം നെഗറ്റീവ്

കോട്ടയം: കഴിഞ്ഞ ദിവസം എബോള സംശയത്തെ തുടർന്ന് കോട്ടയം മെഡിക്കൽ കോളേജിലെ ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചിരുന്ന സുഡാനി യുവതിയുടെ പരിശോധനാഫലം നെഗറ്റീവ്. പുണെയിലെ ലാബിൽ നടത്തിയ പരിശോധനാഫലമാണ് നെഗറ്റിവ് ആയത്. സൗത്ത് സുഡാനിൽ നിന്നും കേരളത്തിലെത്തിയെ 52 കാരിയാണ് എബോള സംശയത്തെ തുടർന്ന് ഐസൊലേഷനിൽ കഴിഞ്ഞിരുന്നത്. പനിയെ തുടർന്ന് ആദ്യം സ്വകാര്യ ആശുപത്രയിൽ ചികിത്സ തേടിയെങ്കിലും എബോള സംശയത്തെ തുടർന്ന് ആരോഗ്യ പ്രവർത്തകർ ഇടപ്പെട്ട് കോട്ടയം മെഡിക്കൽ കോളേജിലെ ഐസൊലേഷൻ വാർഡിലേക്ക് മാറ്റുകയായിരുന്നു. പിന്നാലെ നടത്തിയ പരിശോധനയിലാണ് നെഗറ്റീവ് ആണെന്ന് കണ്ടെത്തിയത്. പിന്നാലെ സുഡാൻ സ്വദേശി ആശുപത്രി വിട്ടു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User