അന്താരാഷ്ട്ര മയക്കുമരുന്ന് വിരുദ്ധ ദിനാചരണം വിപുലമായ തോതിൽ ആചരിച്ച് കേരള സ്റ്റേറ്റ് എക്സ്സൈസ് സ്റ്റാഫ് അസോസിയേഷൻ കാസർഗോഡ് ജില്ലാ കമ്മിറ്റി.

ഉദുമ എം എൽ എ കെ നീലകണ്ഠൻ പരിപാടി ഉദ്ഘാടനം ചെയ്തു.

അന്താരാഷ്ട്ര മയക്കുമരുന്ന് വിരുദ്ധ ദിനാചരണം വിപുലമായ തോതിൽ ആചരിച്ച് കേരള സ്റ്റേറ്റ് എക്സ്സൈസ് സ്റ്റാഫ് അസോസിയേഷൻ കാസർഗോഡ് ജില്ലാ കമ്മിറ്റി.
അന്താരാഷ്ട്ര മയക്കുമരുന്ന് വിരുദ്ധ ദിനാചരണം വിപുലമായ തോതിൽ ആചരിച്ച് കേരള സ്റ്റേറ്റ് എക്സ്സൈസ് സ്റ്റാഫ് അസോസിയേഷൻ കാസർഗോഡ് ജില്ലാ കമ്മിറ്റി.

പെരിയ: കേരള സ്‌റ്റേറ്റ് എക്സൈസ് സ്റ്റാഫ് അസോസിയേഷൻ (KSESA) , ഹോസ്ദുർഗ് എക്സൈസ് സർക്കിൾ ഓഫീസ്', വിമുക്തി മിഷൻ കാസറഗോഡ്, GHSS പെരിയ PTA എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ജൂൺ 26 അന്താരാഷ്ട്ര മയക്കുമരുന്ന് വിരുദ്ധ ദിനത്തോടനുബന്ധിച്ച് പെരിയ GHSS ൽ സംഘടിപ്പിച്ച ഉദുമ നിയോജക മണ്ഡല തല ബോധവൽക്കരണ പരിപാടി ഉദുമ എം.എൽ.എ കെ. നീലകണ്ഠൻ ഉദ്ഘാടനം ചെയ്തു.

വിദ്യാലയത്തിലെ NSS ,സ്റ്റുഡൻറ് പോലീസ്,സോഷ്യൽ സർവീസ് സ്കീo എന്നീ യൂണിറ്റുകൾ അണിനിരന്ന 'ഫൺ റൺ' , Nടട യുണിറ്റ് വിദ്യാർത്ഥിനികളുടെ ഫ്ലാഷ് മോബ്, ബാലചന്ദ്രൻ കൊട്ടോടിയുടെ 'വൺ മാൻ ഷോ' ലഹരി വിരുദ്ധ മാജിക് ഷോ എന്നിവ ദിനാചരണത്തോടനുബന്ധിച്ച് നടത്തി.

KSESA ജില്ലാ പ്രസിഡണ്ട് ഗോവിന്ദൻ .പി അധ്യക്ഷനായ ചടങ്ങിൽ KSESA ജില്ലാ സെക്രട്ടറി നൗഷാദ്. കെ സ്വാഗതം ആശംസിച്ചു. വിമുക്തി മിഷൻ ജില്ലാ മാനേജർ അൻവർ സാദത്ത് പി ലഹരി വിരുദ്ധ സന്ദേശ യാത്ര 'ഫൺ റൺ' ഫ്ലാഗ് ഓഫ് ചെയ്തു. പുല്ലൂർ-പെരിയ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അഡ്വ: ബാബുരാജ്, ഹോസ്ദുർഗ് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ഷാജി കെ.,പ്രിൻസിപ്പാൾ ഇൻചാർജ് വിശ്വംഭരൻ,ഹെഡ്മിസ്ട്രസ് സുമതി. എം ,പിടിഎ പ്രസിഡണ്ട് സത്യൻ മഠത്തിൽ , KSE SA ജില്ലാ വൈസ് പ്രസിഡണ്ട് ജനാർദ്ദനൻ കെ.എ,വിമുക്തി ജില്ലാ കോഡിനേറ്റർ സ്നേഹ കെ.എം,എസ്എസ്എൽസി ചെയർമാൻ വി. ഗോപാലൻ,മദർ പിടിഎ പ്രസിഡണ്ട് ശ്രീമതി യമുന കൂടാനം, KSESA ജില്ലാ ട്രഷർ സജിത്ത് ടിവി എന്നിവർ സംസാരിച്ചു.