കാസർകോട് പള്ളപ്പാടിയിൽ യുവതി ജീവനൊടുക്കിയ നിലയിൽ; ​ഗാർഹിക പീഡനമെന്ന ആരോപണവുമായി കുടുംബം.

മരണത്തിൽ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് വീട്ടുകാർ ആതൂർ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു.

May 28, 2026 - 14:17
0
കാസർകോട് പള്ളപ്പാടിയിൽ യുവതി ജീവനൊടുക്കിയ നിലയിൽ; ​ഗാർഹിക പീഡനമെന്ന ആരോപണവുമായി കുടുംബം.

കാസർകോട് പള്ളപ്പാടിയിൽ ഭർതൃവീട്ടിൽ യുവതി ആത്മഹത്യ ചെയ്തു. കർണാടക പുത്തൂർ സ്വദേശി സെറീന (27)യെ ആണ് ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ ഭർതൃമാതാവിനെതിരെ ആരോപണവുമായി യുവതിയുടെ കുടുംബം രം​ഗത്തെത്തി. കുട്ടികൾ ഉണ്ടാകത്തതിന്റെ പേരിൽ ഭർതൃമാതാവിന്റെ മാനസിക പീഡനം ഉണ്ടായിരുന്നു എന്ന് യുവതിയുടെ കുടുംബം ആരോപിച്ചു.

ഭർത്താവിനോടൊപ്പം താമസിക്കുന്ന സെറീനയെ പള്ളപ്പാടിയിലെ വീടിനോട് ചേർന്നുള്ള ഷെഡിലാണ് കെട്ടിത്തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആൾക്കാരുടെ മുന്നിൽ അപമാനിക്കാറുണ്ടെന്നും പരാതിയുണ്ട്. മാനസിക പീഡനം സഹിക്കാതെ വന്നതോടെയാണ് ആത്മഹത്യ ചെയ്തതെന്ന് സെറീനയുടെ സഹോദരൻ അബ്‌ദുൾ റഹ്മാൻ പറഞ്ഞു.മരണത്തിൽ ദുരൂദത ഉണ്ടെന്നു ചൂണ്ടിക്കാട്ടി ആദൂർ പോലീസിൽ പരാതി നൽകി.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User