സുരക്ഷാ വീഴ്ച ഉണ്ടായിട്ടല്ല; ആഭ്യന്തര മന്ത്രിയുമായുള്ള ഡിജിപിയുടെ കൂടിക്കാഴ്ച്ച അവസാനിച്ചു

ആഭ്യന്തര മന്ത്രിയുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

May 28, 2026 - 12:57
0
സുരക്ഷാ വീഴ്ച ഉണ്ടായിട്ടല്ല;  ആഭ്യന്തര മന്ത്രിയുമായുള്ള ഡിജിപിയുടെ കൂടിക്കാഴ്ച്ച അവസാനിച്ചു

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടിൽ റെയ്ഡിനെത്തിയ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥർക്കുനേരെ ഉണ്ടായ ആക്രമണത്തിൽ ഡിജിപി റവാഡ ചന്ദ്രശേഖർ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുമായുള്ള കൂടികാഴ്ച്ച അവസാനിച്ചു. ഇന്നലെ നടന്ന അക്രമ സംഭവത്തിൽ സുരക്ഷാ വീഴ്ച്ച ഉണ്ടായിട്ടില്ലായെന്നാണ് ഡിജിപി റവാഡ ചന്ദ്രശേഖർ പറയുന്നത്. ആഭ്യന്തര മന്ത്രിയുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംഭവത്തിൽ കർശനമായ നടപടി സ്വീകരിക്കണം എന്നാണ് ആഭ്യന്തരമന്ത്രിയുടെ നിർദേശമെന്നും അതനുസരിച്ച് മുന്നോട്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര ഏജൻസിയുടെ റെയ്ഡിനെ സംബന്ധിച്ച് അറിയിപ്പ് ലഭിച്ചിരുന്നില്ലെന്നും അതിനെക്കുറിച്ച് അറിഞ്ഞ ഉടൻതന്നെ ആവശ്യത്തിന് പോലീസുകാരെ സ്ഥലത്ത് വിന്യസിച്ചിരുന്നുവെന്നും ഡിജിപി പറഞ്ഞു. കൂടാതെ, ഇഡി റെയ്ഡ് കേന്ദ്ര സർക്കാരിന്റെ നിർദേശത്തോടെയാണ് നടന്നത്. റെയ്ഡ് തുടങ്ങിയ ശേഷമാണ് പോലീസിന് ഇതിനെപ്പറ്റി അറിയാൻ സാധിച്ചത്. ഉടൻതന്നെ ആവശ്യത്തിന് പോലീസിനെ വിന്യസിച്ചിരുന്നു. പ്രതിഷേധം നടന്നിരുന്ന പല സ്ഥലങ്ങളിലേക്കായി 300-ലധികം പോലീസുകാരെയാണ് വിന്യസിച്ചിരുന്നത്. ഇന്നലെ ആക്രമണം നടന്ന സ്ഥലത്ത് 50-ഓളം പോലീസുകാർ ഉണ്ടായിരുന്നുവെന്നും ഡിജിപി വ്യക്തമാക്കി.   

ഇന്നലെ നീണ്ട നേരം കൊണ്ട് പൂർത്തിയാക്കിയ ഇഡി പരിശോധനയ്ക്ക് ശേഷമാണ് ഉദ്യോഗസ്ഥർക്ക് നേരെ സിപിഎം പ്രവർത്തകർ അക്രമം അഴിച്ചുവിട്ടത്.  അക്രമവുമായി ബന്ധപ്പെട്ട എട്ട് പ്രതികളെ ഇന്നലെത്തന്നെ അറസ്റ്റുചെയ്തു. ആക്രമണത്തിന്റെ ദൃശ്യങ്ങൾ പരിശോധിച്ച് ബാക്കിയുള്ള പ്രതികളേയും വൈകാതെ അറസ്റ്റു ചെയ്യും എന്നും ഡിജിപി കൂട്ടിച്ചേർത്തു. 

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User