ബക്രീദ്: കശാപ്പിനും നമസ്കാരത്തിനും നിയന്ത്രണവുമായി ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾ

ന്യൂഡൽഹി: ബക്രീദിനുമുന്നോടിയായി ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ മൃഗബലിക്കും ഈദ് നമസ്‌കാരത്തിനും നിയന്ത്രണം. ഡൽഹി, ഉത്തർപ്രദേശ്, പശ്ചിമബംഗാൾ സംസ്ഥാനങ്ങളിലാണ് നിയന്ത്രണം. ബലിമൃഗങ്ങളുടെ വിൽപ്പന പൊതുസ്ഥലങ്ങളിൽ പാടില്ലെന്ന് ഡൽഹി സർക്കാർ ഉത്തരവിട്ടു.

പശു, ഒട്ടകം എന്നിവയടക്കം നിരോധിത മൃഗങ്ങളെ അറക്കാൻ പാടില്ല. ലംഘിച്ചാൽ ക്രിമിനൽ കേസെടുക്കുമെന്നും മുന്നറിയിപ്പുണ്ട്. പശ്ചിമബംഗാളിൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റില്ലാതെ പശുക്കളെയോ എരുമകളെയോ അറക്കുന്നത് നിരോധിച്ച ഉത്തരവ് കൽക്കട്ട ഹൈക്കോടതി ശരിവെച്ചു.

14 വയസ്സിനുതാഴെ പ്രായമുള്ള കന്നുകാലികളെ കശാപ്പുചെയ്യുന്നതിനും നിരോധനമുണ്ട്. പശുവിനെ ബലിനൽകുന്നത് ഇസ്‌ലാം മതത്തിലെ നിർബന്ധിത ആചാരമല്ലെന്നും സുപ്രീംകോടതി വിധി ഉദ്ധരിച്ച് ചീഫ് ജസ്റ്റിസ് സുജോയ് പോൾ, ജസ്റ്റിസ് പാർത്ഥ സാരഥി എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.

ഉത്തർപ്രദേശ്, മധ്യപ്രദേശ് സംസ്ഥാനങ്ങളിൽ നിലവിലുള്ള ഗോവധനിരോധനനിയമങ്ങൾ ബക്രീദ് കാലയളവിൽ കൂടുതൽ കർശനമായി നടപ്പാക്കാൻ പോലീസിന് നിർദേശം നൽകി. കൂടാതെ ഉത്തർപ്രദേശിൽ ബക്രീദ് നമസ്കാരം പള്ളികൾക്കുള്ളിൽമാത്രം നടത്തണമെന്നും പൊതു ഇടങ്ങളിൽ പ്രാർഥന അനുവദിക്കില്ലെന്നും ഉത്തരവിട്ടിട്ടുണ്ട്

.