നീറ്റ് പരീക്ഷ ഇന്ന് കനത്ത സുരക്ഷ

AA

Jun 21, 2026 - 09:32
0
നീറ്റ് പരീക്ഷ ഇന്ന്  കനത്ത സുരക്ഷ

നീറ്റ് പുനഃപരീക്ഷ ഇന്ന് നടക്കും . നരേന്ദ്ര മോഡി സർക്കാരിന് വലിയ പേര് ദോഷം വരുത്തിവെച്ചത് കൊണ്ട്  ഇത്തവണത്തെ നീറ്റ് പരീക്ഷ വലിയ സുരക്ഷയിലാണ് നടക്കുന്നത്. ആകെ 23 ലക്ഷത്തോളം വിദ്യാർത്ഥികളാണ് ഇന്ന് പുനപരീക്ഷ എഴുതുന്നത്. ഉച്ചയ്ക്ക് രണ്ട് മണി മുതൽ അഞ്ചേകാൽ വരെയാണ് പരീക്ഷ നടക്കുന്നത്.. പരീക്ഷ പേപ്പർ ചോർന്നതിനു ശേഷം നടക്കുന്ന പരീക്ഷ ആയതുകൊണ്ട് തന്നെ വലിയ നിരീക്ഷത്തോടെയാണ് പരീക്ഷ നടക്കുന്നത്. പരീക്ഷ നടത്തിപ്പിനുള്ള എല്ലാം ക്രമീകരണങ്ങളും പൂർത്തിയായെന്ന് എൻടിഎ അറിയിച്ചു.

വിദ്യാർത്ഥികളുടെ ഭാവി തന്നെ നശിപ്പിച്ചു എന്ന പേര് ദോഷം വരുത്തിയതിനു ശേഷം വീണ്ടും നടത്തുന്ന ഈ പരീക്ഷയുടെ ചോദ്യപേപ്പർ എങ്കിലും ചോരില്ലെന്ന വിശ്വാസത്തിൽ വിദ്യാർത്ഥികൾ ഇന്ന് പരീക്ഷ ഹാളിലേക്ക് കടക്കുകയാണ്..  5440 നീറ്റ് പരീക്ഷാ കേന്ദ്രങ്ങളാണ് സജ്ജമായിരിക്കുന്നത്. അതിൽ രാജ്യത്തെ 551 ഉം വിദേശത്തെ 14 ഉം നഗരങ്ങളിലായിട്ടാണ് ഉള്ളത്. വലിയ സുരക്ഷയാണ് ഒരിതുക്കിയിട്ടുള്ളത്. സുരക്ഷയ്ക്കായി രണ്ടരലക്ഷം പൊലീസ് ഉദ്യോഗസ്ഥരെയും 15000 അർദ്ധസൈനികരെയും വിന്യസിച്ചു. അതിൽ ചോദ്യപേപ്പറുകളുടെയും ഉത്തക്കടലാസുകളുടെയും സുരക്ഷ അർധ സൈനിക വിഭാഗങ്ങൾക്കാണ്. പരീക്ഷ കേന്ദ്രങ്ങൾക്ക് ചുറ്റും മറ്റുമായി ഒന്നരലക്ഷം സിസിടിവി ക്യാമറകളും 51000 സിഗ്നൽ ജാമറുകളും സജ്ജമാക്കിയിട്ടുണ്ടന്നും എൻടിഎ അറിയിച്ചിട്ടുണ്ട്..

ക്യാമറ ദൃശ്യങ്ങൾ തൽസമയം നിരീക്ഷിക്കാൻ എൻടിഎയുടെ പ്രത്യേക സംഘം ഉണ്ടായിരിക്കും. അതുപോലെ സമൂഹമാധ്യമ നിരീക്ഷണത്തിന് ഹൈ-ലെവൽ മോണിറ്ററിങ് സെന്റർ ഉണ്ടാകും. പരീക്ഷാ കേന്ദ്രങ്ങളിൽ മേൽനോട്ടത്തിനായി 6,669 നിരീക്ഷകരെയും നിയമിച്ചിട്ടുണ്ട്. ഇനിയൊരു തവണ മോശം പറയിപ്പിക്കില്ലന്ന ക്രമീകരണങ്ങളിലാണ് പരീക്ഷ നടക്കുന്നത്. വ്യോമസേനയുടെ വിമാനങ്ങളിലായിരുന്നു ചോദ്യപേപ്പറുകൾ എത്തിച്ചത്. കൂടാതെ പരീക്ഷയ്കക്ക് മുന്നോടിയായി വിദ്യാർത്ഥികൾക്ക് മാർഗനിർദ്ദേശങ്ങൾ ദേശീയ പരീക്ഷ ഏജൻസി പുറത്തിറക്കി.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User