കെ റെയില്‍ വിനാശകരമായ പദ്ധതി; സംസ്ഥാന സര്‍ക്കാരിനെതിരെ പ്രശാന്ത് ഭൂഷണ്‍

Jul 17, 2022 - 11:21
Updated: 4 years ago
0
കെ റെയില്‍ വിനാശകരമായ പദ്ധതി; സംസ്ഥാന സര്‍ക്കാരിനെതിരെ പ്രശാന്ത് ഭൂഷണ്‍

  കെ റെയില്‍ വിനാശകരമായ പദ്ധതിയാണെന്നും വായ്പ തിരിച്ചടവ് പോലും സര്‍ക്കാരിന് താങ്ങാനാകില്ലെന്നും കെ റെയില്‍ പദ്ധതിയില്‍ സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിച്ച് സുപ്രീംകോടതി അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ തിരുവനന്തപുരത്ത് നടന്ന വാര്‍ത്ത സമ്മേളനത്തിൽ  പറഞ്ഞു. അടിസ്ഥാന പഠനം പോലും നടത്താതെയാണ് സര്‍ക്കാര്‍ പദ്ധതി നടത്താന്‍ ഒരുങ്ങുന്നത്.
കെ റെയില്‍ പദ്ധതി കേരളത്തിലുടനീളമുള്ള ആയിരക്കണക്കിന് ജനങ്ങളെ ദോഷകരമായി ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്ത് ജനാധിപത്യം അവശേഷിക്കുന്നില്ലെന്ന് സൂക്ഷ്മമായി നോക്കിയാല്‍ കാണാം. പ്രധാനമന്ത്രിയെയും മുഖ്യമന്ത്രിയെയും വിമര്‍ശിക്കുന്നവരെ ജയിലില്‍ ഇടുകയാണ്. ബുള്‍ഡോസര്‍ കൊണ്ട് വീടുകള്‍ ഇടിച്ചു വീഴ്ത്തുന്നത് പോലുള്ള ശിക്ഷകള്‍ നിയമത്തില്‍ ഇല്ല. പക്ഷെ ഇത് തടയാന്‍ കോടതി ഒന്നും ചെയ്യുന്നില്ലെന്നും പ്രശാന്ത് ഭൂഷണ്‍ കുറ്റപ്പെടുത്തി.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User