വീണ തൈക്കണ്ടിയെ കൈവിട്ട് സിപിഎം.

വീണയ്ക്ക് ഇഡി സമൻസ് വന്ന സാഹചര്യത്തിൽ മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടിയുമായി എൻ.എൻ. കൃഷ്ണദാസ്. ഇ ഡി കേസ് വീണ തൈക്കണ്ടി നിയമപരമായി നേരിടണം പാർട്ടി ഇടപെടില്ല.

Jun 09, 2026 - 12:47
0
വീണ തൈക്കണ്ടിയെ കൈവിട്ട് സിപിഎം.

​തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മകൾ വീണ വിജയന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) സമൻസ് അയച്ചതുമായി ബന്ധപ്പെട്ട വിഷയത്തിൽ പ്രതികരണവുമായി സി.പി.എം നേതാവ് എൻ.എൻ. കൃഷ്ണദാസ്. സമൻസ് ലഭിച്ചാൽ അതിനെ നിയമപരമായി നേരിടാനുള്ള പൂർണ്ണമായ പ്രാപ്തി വീണയ്ക്കുണ്ടെന്നും, ഈ വിഷയത്തിൽ പാർട്ടി ഇടപെടേണ്ട യാതൊരു സാഹചര്യവുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മാധ്യമങ്ങൾക്ക് നൽകിയ പ്രതികരണത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

​ഒരു വ്യക്തിക്ക് നേരെ അന്വേഷണ ഏജൻസികളുടെ ഭാഗത്തുനിന്ന് നിയമപരമായ നടപടികളുണ്ടാകുമ്പോൾ, അതിനെ നിയമപരമായിത്തന്നെയാണ് നേരിടേണ്ടത്. അതിനുള്ള എല്ലാ സാഹചര്യങ്ങളും നിയമസംവിധാനത്തിലുണ്ട്. വ്യക്തിപരമായ ഇത്തരം വിഷയങ്ങളിൽ രാഷ്ട്രീയ പാർട്ടിയെന്ന നിലയിൽ സി.പി.എം ഇടപെടേണ്ട കാര്യമില്ലെന്ന നിലപാടാണ് അദ്ദേഹം മുന്നോട്ടുവെച്ചത് 

നിയമം നിയമത്തിന്റെ വഴിക്കുപോകുമെന്നും അതിനെ നേരിടാൻ ബന്ധപ്പെട്ടവർക്ക് അറിയാമെന്നുമുള്ള കൃഷ്ണദാസിന്റെ ഈ പ്രതികരണം രാഷ്‌ടീയകേരളം ഉറ്റുനോക്കുകയാണ്

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User