നവജാത ശിശുവിന്റെ കൈയൊടിഞ്ഞ സംഭവം; ആരോഗ്യ മന്ത്രിയെ നേരിൽ കണ്ട് പരാതി നല്കാൻ ഒരുങ്ങി കുടുംബം

കുഞ്ഞിനെ അശ്രദ്ധമായി ചികിൽസിച്ചതിനും ചികിത്സ നിഷേധിച്ചതിനുമെതിരെ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ആണ് പരാതി നല്കാൻ ഒരുങ്ങുന്നത്.

Jun 09, 2026 - 13:18
0
നവജാത ശിശുവിന്റെ കൈയൊടിഞ്ഞ സംഭവം; ആരോഗ്യ മന്ത്രിയെ നേരിൽ കണ്ട് പരാതി നല്കാൻ ഒരുങ്ങി കുടുംബം

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രസവത്തിനിടെ നവജാത ശിശുവിന്റെ കൈയൊടിഞ്ഞ സംഭവത്തിൽ ആരോഗ്യ മന്ത്രി കെ. മുരളീധരന് നേരിൽ കണ്ട് പരാതി നൽകാനൊരുങ്ങി കുടുംബം. കുഞ്ഞിനെ അശ്രദ്ധമായി ചികിൽസിച്ചതിനും ചികിത്സ നിഷേധിച്ചതിനുമെതിരെ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ആണ് പരാതി നല്കാൻ ഒരുങ്ങുന്നത്. മെയ് 14 നാണ് സംഭവം നടക്കുന്നത്. കക്കോടി ഒറ്റത്തെങ്ങ് സ്വദേശികളായ ഐ സി സുജിൻ, വി ആർ അമല ദമ്പതികളുടെ കുഞ്ഞിനാണ് ദുരവസ്ഥ ഉണ്ടായത്. നേരത്തെ ബന്ധപ്പെട്ട ഡോക്ടർമാർക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് മെഡിക്കൽ കോളേജ് പൊലീസിനും ഐഎംസിഎച്ച് സൂപ്രണ്ടിനും ഡിഎംഒയ്ക്കും പരാതി നൽകിയിരുന്നു.കുഞ്ഞ് വേദനകൊണ്ട് കരയുമ്പോൾ ഡോക്ടർമാർ തിരിഞ്ഞു നോക്കില്ലായിരുന്നുവെന്നാണ് കുടുംബത്തിന്റെ ആരോപണം. തുടർന്ന്, സ്വകാര്യാശുപത്രയിൽ ചികിത്സ തേടുകയായിരുന്നു കുടുംബം. 

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User