വെസ്റ്റ് നൈൽ പനി; എറണാകുളത്ത് ഒരു മരണം
വെസ്റ്റ് നൈൽ പനി; എറണാകുളത്ത് ഒരു മരണം
ആലുവ സ്വദേശി മുരളീധരനാണ് ചികിത്സയിലിരിക്കെ മരിച്ചത്; എറണാകുളം ജില്ലയിൽ പകർച്ചപനി വ്യാപകം
കൊതുകുകൾ വഴി പകരുന്ന വൈറസ് രോഗമായ വെസ്റ്റ് നൈൽ ഫീവർ (West Nile Fever) മിക്കവരിലും ഗുരുതര ലക്ഷണങ്ങൾ ഉണ്ടാക്കാറില്ലെങ്കിലും, ചിലരിൽ തലച്ചോറിനെയും നാഡീവ്യവസ്ഥയെയും ബാധിക്കുന്ന ഗുരുതര അവസ്ഥയിലേക്ക് നയിക്കാം.
ഈ വർഷം എറണാകുളത്ത് വിവിധ പ്രദേശങ്ങളിൽ വെസ്റ്റ് നൈൽ പനിയുടെ സംശയാസ്പദ കേസുകൾ റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് ആരോഗ്യവകുപ്പ് ജാഗ്രതാ നിർദേശം നൽകിയിരുന്നു. സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചതോടൊപ്പം കൊതുക് നശീകരണ നടപടികളും ശക്തമാക്കിയിരുന്നു.