പണം വച്ച് ചീട്ടുകളിച്ച 2 പൊലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

Jul 23, 2022 - 06:58
0
പണം വച്ച് ചീട്ടുകളിച്ച 2 പൊലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

  പണം വച്ചുള്ള ചീട്ടുകളിക്കിടെ പത്തനംതിട്ട കുമ്പനാടുള്ള സ്വകാര്യ ക്ലബ്ബിൽ നിന്ന്  പിടിയിലായ പൊലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. നിലവിൽ പത്തനംതിട്ട എആർ ക്യാംപിന്റെ ഭാഗമായുള്ള എസ്ഐ എസ്.കെ. അനിൽ, പാലക്കാട് പൊലീസ് ഹെഡ് ക്വാർട്ടേഴ്സിലെ സിവിൽ പൊലീസ് ഓഫിസർ അനൂപ് കൃഷ്ണൻ എന്നിവർക്കെതിരെയാണ് നടപടി. 

കഴിഞ്ഞ 16ന് ആയിരുന്നു കേസിന് ആസ്പദമായ സംഭവം. എസ്ഐ എസ്.കെ. അനിൽ മുൻപും ക്രമവിരുദ്ധ പ്രവർത്തനങ്ങളുടെ പേരിൽ നടപടി നേരിട്ടിട്ടുണ്ട്. റാന്നി പൊലീസ് സ്റ്റേഷനിലെ സിപിഒയെ മർദിച്ച സംഭവവുമായി ബന്ധപ്പെട്ട് ഒരു മാസം മുൻപാണ് ഇദ്ദേഹത്തെ ജില്ലാ പൊലീസ് മേധാവിയുടെ നിർദേശത്തെത്തുടർന്ന് പത്തനംതിട്ട എആർ ക്യാംപിലേക്ക് മാറ്റി നിയമിച്ചത്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User