25 കോടിയുടെ ഓണംബമ്പർ ശ്രീവരാഹം സ്വദേശിയായ ഓട്ടോ ഡ്രൈവർ അനൂപിന്, ലോട്ടറി എടുത്തത് ഇന്നലെ രാത്രി 8ന്

25 കോടിയുടെ ഓണംബമ്പർ ശ്രീവരാഹം സ്വദേശിയായ ഓട്ടോ ഡ്രൈവർ അനൂപിന്, ലോട്ടറി എടുത്തത് ഇന്നലെ രാത്രി 8ന്

25 കോടിയുടെ ഓണം ബംബർ അടിച്ചത് തിരുവനന്തപുരം ശ്രീവരാഹം സ്വദേശി  ഓട്ടോ ഡ്രൈവറായ  30 വയസ്സുള്ള അനൂപിന്.   ഇന്നലെ രാത്രി എട്ട് മണിക്ക് പഴവങ്ങാടിയിലെ ഭഗവതി ലോട്ടറി ഏജൻസിയിൽനിന്ന് എടുത്ത TJ 750605 നമ്പറിനാണ് ലോട്ടറി അടിച്ചത്. അനൂപിന്റെ പിതൃസഹോദരിയുടെ മകൾ സുജയ പഴവങ്ങാടി ഭഗവതി ഏജൻസിയിലെ ജീവനക്കാരിയാണ്. സഹോദരിയിൽ നിന്നാണ് അനൂപ് ടിക്കറ്റ് എടുത്തത്.