മോദിയെ നേരിടാന്‍ നിതീഷ് യുപിയിലേയ്ക്ക്
ലോക്‌സഭ തെരഞ്ഞെടുപ്പില്‍ യുപിയില്‍ നിന്ന് ജനവിധി തേടാനാണ് നിതീഷ് കുമാര്‍ നിലവില്‍ ലക്ഷ്യമിടുന്നതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ഉത്തര്‍പ്രദേശിലെ ഫുല്‍പൂരില്‍ നിന്ന് നിതീഷ് കുമാര്‍ മത്സരിച്ചേക്കും എന്നാണ് പുറത്ത് വരുന്ന വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്. 2024 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രതിപക്ഷ പാര്‍ട്ടികളെ ഒന്നിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്കിടയില്‍ യുപിയില്‍ നിന്ന് മത്സരിക്കാന്‍ നിതീഷ് താല്‍പര്യം പ്രകടിപ്പിച്ചുകഴിഞ്ഞു.... ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രി അഖിലേഷ് യാദവ് നിതീഷ് കുമാറിന് ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് തനിക്ക് ഇഷ്ടമുള്ള ഏതെങ്കിലും സീറ്റില്‍ മത്സരിക്കാമെന്ന് വാഗ്ദാനം ചെയ്യുകയും പാര്‍ട്ടിയുടെ പിന്തുണ വാഗ്ദാനം ചെയ്യുകയും ചെയ്തതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.