ഇനിയും ശ്രദ്ധിച്ചില്ലെങ്കിൽ സർക്കാരിന്റെ ജനകീയ അംഗീകാരത്തിനും സൽപ്പേരിനും  ദോഷകരമായി ബാധിക്കും: സിപിഐ

Sep 18, 2022 - 11:11
0
ഇനിയും ശ്രദ്ധിച്ചില്ലെങ്കിൽ സർക്കാരിന്റെ ജനകീയ അംഗീകാരത്തിനും സൽപ്പേരിനും  ദോഷകരമായി ബാധിക്കും: സിപിഐ

സിപിഐ ജില്ലാ സമ്മേളനങ്ങൾ നടന്ന ജില്ലകളിൽ  ഉണ്ടായതുപോലെ  സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി മലപ്പുറം ജില്ലാ സമ്മേളനവും. പല വകുപ്പുകളുടേയും പ്രവർത്തന നിലവാരം ഉയരുന്നില്ല എന്നാണ് കുറ്റപ്പെടുത്തൽ. ആഭ്യന്തരം, കൃഷി, ഗതാഗതം, പൊതുമരാമത്ത്, വിദ്യാഭ്യാസം, വകുപ്പുകളിൽ രാഷ്ട്രീയ ഇച്ഛാശക്തിയുടെ അഭാവം ഉണ്ടെന്നു ആണ് വിമർശനം.ഇനിയും ശ്രദ്ധിച്ചില്ലെങ്കിൽ സർക്കാരിന്റെ ജനകീയ അംഗീകാരത്തിനും സൽപ്പേരിനും  ദോഷകരമായി ബാധിക്കും. വികസന വാചാലതയിൽ പലരും സാധാരണക്കാരന്‍റെ  ദൈനംദിന ആവശ്യങ്ങൾ മറക്കുന്നു.മത സാമുദായിക ശക്തികളോട് സർക്കാർ അനാവശ്യ മമത കാണിക്കുന്നു.ജില്ലാ സെക്രട്ടറി അവതരിപ്പിച്ച  റിപ്പോർട്ടിൽ ആണ് വിമർശനം.

ഇടത് എംഎല്‍എമാരായ  പി വി അൻവറിനും കെ.ടി.ജലീലിനും എതിരെയും  സമ്മേളനത്തിൽ വിമർശനം ഉയര്‍ന്നു. ഇടത് പക്ഷ പാരിസ്ഥിതിക നിലപാടുകളെ അൻവർ അപഹാസ്യമാക്കുന്നു.ജലീൽ ഉയർത്തിയ വിവാദ പ്രസ്താവനകൾ മത നിരപേക്ഷ മനസ്സുകളെ അകറ്റുമെന്നും വിമര്‍ശനമുയര്‍ന്നു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User