പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ 50 വർഷം കഠിന തടവ്

Sep 28, 2022 - 12:18
0
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ 50 വർഷം കഠിന തടവ്

നാല് വർഷങ്ങൾക്ക് മുമ്പ് വീട്ടിൽ അതിക്രമിച്ച് കയറി പ്രായപൂ‍ർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്ത കേസിൽ പ്രതിക്ക് 50 വ‍ർഷം ശിക്ഷ വിധിച്ച് കോടതി. തൃശൂരിലെ പോക്സോ കേസിലാണ് കോടതി പ്രതിയെ 50 വർഷം കഠിന തടവിന് ശിക്ഷിച്ചത്. ശിക്ഷ മാത്രമല്ല പ്രതി അറുപതിനായിരം രൂപ പിഴയും ഒടുക്കണമെന്നാണ് വിധിയുമായി ബന്ധപ്പെട്ട കൂടുതൽ വിശദാംശങ്ങൾ. സംഭവം നാല് വർഷങ്ങൾക്ക് ശേഷമാണ് കോടതി വിധിയുണ്ടായത്. 2018 ഫെബ്രുവരി മാസത്തിലായിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്. ആരും ഇല്ലാത്ത സമയം നോക്കി പെൺകുട്ടിയുടെ വീട്ടിൽ അതിക്രമിച്ച് കയറിയ പ്രതി ബലാത്സംഗം ചെയ്യുകയായിരുന്നു.

തൃശൂർ കുന്നംകുളം പോർക്കളം സ്വദേശി സായൂജാണ് കേസിലെ പ്രതി. ബലാത്സംഗം നടന്ന വിവരം വീട്ടുകാർ ആദ്യം അറിഞ്ഞിരുന്നില്ല. ഭയം കാരണം പെൺകുട്ടി ആരോടും ഇക്കാര്യം പറഞ്ഞില്ല. എന്നാൽ പ്രതി സായൂജ് കുട്ടിയെ വീണ്ടും ഭീഷണിപ്പെടുത്താൻ തുടങ്ങി. ഭീഷണി സഹിക്കാതായപ്പോൾ പെൺകുട്ടി ആത്മഹത്യക്ക് ശ്രമിച്ചു. കൈ ഞരമ്പ് മുറിച്ചായിരുന്നു കുട്ടിയുടെ ആത്മഹത്യ ശ്രമം. എന്നാൽ ഇത് പരാജയപ്പെട്ടതോടെയാണ് പെണ്കുട്ടിയിൽ നിന്നും വീട്ടുകാർ സംഭവം അറിയുന്നത്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User