പോപ്പുലർ ഫ്രണ്ട് പത്രകുറിപ്പുകൾ ഇറക്കരുതെന്ന് കേന്ദ്രം; സംഘടനകളുടെ സാമൂഹ്യ മാധ്യമ അക്കൗണ്ടുകൾ നീക്കം ചെയ്യും
നിരോധിക്കപ്പെട്ട പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ പത്രക്കുറിപ്പുകൾ ഇറക്കരുതെന്ന് കേന്ദ്ര സർക്കാർ നിർദേശം. ഇത് മറ്റ് അനുബന്ധ സംഘടനകൾക്കും ബാധകമാണെന്നും കേന്ദ്ര സർക്കാർ വ്യക്തമാക്കി. പോപ്പുലർ ഫ്രണ്ടിന്റെയും അനുബന്ധ സംഘടനകളുടെയും സാമൂഹ്യ മാധ്യമ അക്കൗണ്ടുകൾ നീക്കം ചെയ്യണമെന്ന് ഫേസ്ബുക്ക്, ട്വിറ്റർ, യൂട്യൂബ് എന്നീ കമ്പനികളോട് കേന്ദ്രം നിർദേശിച്ചു. വാട്ട്‌സ് ആപ്പ് ഗ്രൂപ്പുകൾ നിരീക്ഷിക്കാനും നിർദേശമുണ്ട്.സാമൂഹ്യ മാധ്യമ അക്കൗണ്ടുകൾക്ക് പുറമെ പോപ്പുലർ ഫ്രണ്ടിന്റെ ബാങ്ക് അക്കൗണ്ടുകളും മരവിപ്പിക്കണമെന്ന് കേന്ദ്രം സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു. നിരോധിച്ച സംഘടനകളുടെ ഓഫീസുകൾ സീൽ ചെയ്യണമെന്നും ആഭ്യന്ത്രമന്ത്രാലയം നിർദേശിച്ചിട്ടുണ്ട്.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Wow
0
Sad
0
Angry
0
Comments (0)