അശോക് ഗെലോട്ട് ഇപ്പോഴും പരിഗണനയിലുണ്ടെന്ന് കോൺഗ്രസ് വൃത്തങ്ങൾ
കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് അശോക് ഗെലോട്ട് ഇപ്പോഴും പരിഗണനയിലുണ്ടെന്നാണ് കോൺഗ്രസ് വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അധ്യക്ഷ തെരഞ്ഞെടുപ്പിൽ അനിശ്ചിതത്വം തുടരുന്നതിനിടെ കോൺഗ്രസിൽ സമവായ ശ്രമങ്ങൾ തുടരുന്നു. മുതിർന്ന നേതാകൾ അശോക് ഗെലോട്ടുമായി ചർച്ച നടത്തും. അധ്യക്ഷ സ്ഥാനത്തേക്ക് വന്നാൽ ഗെലോട്ട് മുഖ്യമന്ത്രി പദം രാജിവെക്കുമെന്നും കോൺഗ്രസ് അറിയുന്നു. അതേസമയം, അധ്യക്ഷ സ്ഥാനത്തേക്ക് ഇല്ലെന്ന ഉറച്ച നിലപാടിലാണ് സോണിയ ഗാന്ധി. അടുത്ത നേതാക്കളോട് സോണിയ ഇക്കാര്യം വ്യക്തമാക്കി.
അതിനിടെ, സോണിയ ഗാന്ധി എ കെ ആന്റണിയുമായി കൂടിക്കാഴ്ച നടത്തി. രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട് ദില്ലിയിൽ എത്താനിരിക്കെയായിരുന്നു കൂടിക്കാഴ്ച. കോണ്‍ഗ്രസ് അധ്യക്ഷനായി 30 വരെ കാത്തിരിക്കൂ എന്നായിരുന്നു കൂടിക്കാഴ്ചയ്ക്ക് ശേഷം എ കെ ആന്‍റണി മാധ്യമങ്ങളോട് പ്രതികരിച്ചത്. കോണ്‍ഗ്രസിന് കാലഘട്ടത്തിന് ആവശ്യമായ അധ്യക്ഷനെ കിട്ടുമെന്നും ശശി തരൂര്‍ പിന്തുണ ആവശ്യപ്പെട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.