വയനാട് മാനന്തവാടിയിൽ പുലി കിണറ്റിൽ വീണു

Oct 07, 2022 - 02:41
0
വയനാട് മാനന്തവാടിയിൽ പുലി കിണറ്റിൽ വീണു

  വയനാട് മാനന്തവാടി താലൂക്കിലെ തവിഞ്ഞാലിൽ പുലി കിണറ്റിൽ വീണു. തവിഞ്ഞാൽ ഗ്രാമപഞ്ചായത്തിലെ പുതിയിടത്താണ് സംഭവം. തവിഞ്ഞാൽ മൂത്തേടത്ത് ജോസിന്‍റെ വീട്ടിലെ കിണറ്റിലാണ് പുലി വീണത്. വനപാലകര്‍ സ്ഥലത്ത് എത്തി പുലിയെ രക്ഷിക്കാന്‍ ശ്രമം നടത്തി വരികയാണ്. ജോസും കുടുംബവും ഈ കിണറ്റിൽ നിന്നാണ് വെള്ളം എടുക്കുന്നത്. വെള്ളിയാഴ്ച രാവിലെ മോട്ടോർ ഓണാക്കിയിട്ടും വെള്ളകയറാത്തതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പുലി കിണറ്റിൽ വീണു കിടക്കുന്നത് കണ്ടത്. കിണറിൽ ഇട്ടിരുന്ന നെറ്റും തകര്‍ത്താണ് പുലി കിണറ്റില്‍ വീണത്. കിണറ്റില്‍ നിന്നും വെള്ളം എത്തിക്കുന്ന പൈപ്പുകളെല്ലാം പുലി കടിച്ചുമുറിച്ച അവസ്ഥയിലാണ്. നോര്‍ത്ത് വയനാടിലെ ബേഗൂര്‍ ഫോറസ്റ്റ് ഡിവിഷന് കീഴിലാണ് സംഭവം. 

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User