സ്ഥലമേറ്റെടുത്ത് നൽകുമ്പോൾ എയിംസിന് തത്വത്തിൽ അംഗീകാരം നൽകും; കേന്ദ്ര ആരോഗ്യ മന്ത്രി

സ്ഥലമേറ്റെടുത്ത് നൽകുമ്പോൾ എയിംസിന് തത്വത്തിൽ അംഗീകാരം നൽകും; കേന്ദ്ര ആരോഗ്യ മന്ത്രി

  കേരളത്തിൽ എയിംസ് സ്ഥാപിക്കുന്നതിന്ന്  വേണ്ടി സംസ്ഥാന സർക്കാർ ഭൂമിയേറ്റെടുത്ത് കൈമാറിയാൽ  തത്വത്തിൽ അംഗീകാരം നൽകുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഡോ. മൻഷൂഖ് മാണ്ഡവ്യ വ്യക്തമാക്കി.

   എയിംസ്, കോഴിക്കോട് മെഡിക്കൽ കോളേജിലെ പി.എം.എസ്.എസ്.വൈ ബ്ലോക്ക് ഉദ്ഘാടനം തുടങ്ങിയ വിഷയങ്ങൾ സംബന്ധിച്ച് ചർച്ചക്കായി എം.കെ രാഘവൻ എം.പി ആരോഗ്യ മന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
കഴിഞ്ഞ എട്ടുവർഷക്കാലമായി എം.പി എന്ന നിലയിൽ എയിംസ് സ്ഥാപിക്കുന്നതിനായുള്ള ആവശ്യം നിരന്തരം പാർലമെന്റിലും, ആരോഗ്യമന്ത്രിമാർക്കും, പ്രധാനമന്ത്രിക്കും മുൻപാകെയും ഉന്നയിച്ചുകൊണ്ടിരിക്കുന്ന വിഷയമാണ്. ആരോഗ്യ മേഖലയിലെ ത്രിതല സംവിധാനങ്ങളുടെ അപര്യാപതതയുള്ള ഉത്തര കേരളത്തിൽ, എയിംസ് സ്ഥാപിക്കുക എന്നത് എക്കാലത്തെയും ആവശ്യമാണെന്നും എം.പി മന്ത്രിക്ക് മുൻപാകെ ഉന്നയിച്ചു.

കേരളത്തിൽ എയിംസ് സ്ഥാപിക്കുന്നതിനായി കോഴിക്കോട് പാർലമെന്റ് മണ്ഡലത്തിലെ കിനാലൂരിൽ സ്ഥലം കണ്ടെത്തുകയും, കൈമാറ്റ നടപടികൾ പുരോഗമിക്കുകയുമാണ്. ഇതിൽ സംസ്ഥാന സർക്കാരിന്റെ ഭാഗത്തു നിന്നുള്ള തുടർ നടപടികൾ ത്വരിതപ്പെടുത്തണം.