മുടിവെട്ടാനും വണ്ടിയോടിക്കാനും പരിശീലനം നൽകും അത് പിന്നീട് ഉപകരിക്കും:കേന്ദ്രമന്ത്രി

അഗ്നിവീറുകളെ അപമാനിച്ച് കിസ്സൻ റെഡ്‌ഡിയും ബിജെപി നേതാവ് കൈലാസ് വിജയ് വർഗിയയും

Jun 19, 2022 - 13:39
0
മുടിവെട്ടാനും വണ്ടിയോടിക്കാനും പരിശീലനം നൽകും അത് പിന്നീട് ഉപകരിക്കും:കേന്ദ്രമന്ത്രി

 നാല് വർഷത്തെ സേവനം പൂർത്തിയാക്കുമ്പോൾ അവ ഉപയോഗപ്പെടുന്ന രീതിയിൽ വണ്ടിയോടിക്കൽ, മുടി വെട്ടൽ, വൃത്തിയാക്കൽ തുടങ്ങിയവയിൽ അഗ്നിവീറുകൾക്ക് പരിശീലനം നൽകുമെന്ന അഗ്നിവീറുകളെ അപമാനിക്കുന്ന പ്രസ്താവനയുമായി കേന്ദ്രമന്ത്രി കിഷൻ റെഡ്‌ഡി. മന്ത്രിയുടെ പ്രസ്താവന വിവാദമായി.  

നേരത്തേ, ബിജെപി ഓഫിസിൽ സുരക്ഷയൊരുക്കണമെങ്കിൽ അഗ്നിവീറുകൾക്ക് മുൻഗണന നൽകുമെന്ന് മുതിർന്ന ബിജെപി നേതാവ് കൈലാഷ് വിജയ് വർഗിയ പ്രതികരിച്ചതും വിവാദമായിരുന്നു.

മന്ത്രിയുടെ വാക്കുകൾക്കെതിരെ ശക്തമായ പ്രതിഷേധം ഉയർന്നു. 'അഗ്നിപഥ്‌ പദ്ധതിയുടെ ഭാഗമായി ഇനി ഡ്രൈവർ, ഇലക്ട്രീഷ്യൻ മുതലായ തൊഴിലുകൾ ചെയ്യാനുള്ള പരിശീലന കേന്ദ്രമായി ഇന്ത്യൻ സേന മാറും'- ശിവസേന നേതാവും എംപിയുമായ പ്രിയങ്ക ചതുർവേദി പറഞ്ഞു. 

ഇരുനേതാക്കളുടെയും പ്രസ്താവന അപമാനകരമാണെന്ന് കോൺഗ്രസും, എഎപിയും പ്രതികരിച്ചു. മേം ഭീ ചൗക്കിദാർ എന്ന പ്രചാരണം ആരംഭിച്ചപ്പോൾ ബിജെപി എന്താണ് ഉദ്ദേശിച്ചതെന്ന് വ്യക്തമായതായി കോൺഗ്രസ് വക്താവ് ജയറാം രമേശ് ട്വീറ്റ് ചെയ്തു.

 

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User